തെന്നിന്ത്യൻ നായകൻ ജയം രവി കുടുംബവുമായി അകന്നുവെന്നു റിപ്പോർട്ട്. കുടുംബത്തില്‍ നിന്ന് മാറി ഭാര്യയും മക്കളുമായി വേറെ താമസം തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. തമിഴ് നടനും സിനിമാ നിരൂപകനുമായ ബെയില്‍വാൻ രംഗനാഥനാണ് ജയം രവിയുടെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
READ ALSO: എന്നെ കണ്ണാടിയിൽ കണ്ട് ശപിച്ചിട്ടാണ് ഇടി കൊള്ളാൻ പോയിരുന്നത്: മനസ്സ് തുറന്ന് നടൻ ശരത് സക്സേന
താരത്തിന്റെ ഈ തീരുമാനത്തിൽ ജയം രവിയുടെ അച്ഛൻ മോഹൻ സങ്കടത്തിലാണെന്നും ബെയില്‍വാൻ രംഗനാഥൻ പറയുന്നു. ഭാര്യ ആരതിയുടെ ആവശ്യപ്രകാരമാണ് ജയം രവി ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന ജയം രവിയും ആരതിയും 2009 ലാണ് വിവാഹിതരാകുന്നത്. ആരതിയുടെ അമ്മ സുജാത വിജയകുമാർ തമിഴിലെ അറിയപ്പെടുന്ന നിര്‍മാതാവാണ്. മൈസൂര്‍ രാജകുടുംബവുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നു ബെയില്‍വാൻ പറയുന്നു.
Post Your Comments