പവൻ കല്യാണിന്റെ ഹരിഹര വീരമല്ലു എന്ന ചിത്രത്തിൻറെ സെറ്റിൽ വൻ തീപിടിത്തം. ബീരാംപേട്ടിൽ ഒരുക്കിയ സിനിമയുടെ പടുകൂറ്റൻ സെറ്റിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
താരത്തിന്റെ സിനിമയുടെ സെറ്റിന്റെ വലിയൊരു ഭാഗം അഗ്നിക്കിരയായി റിപ്പോർട്ട്. ഇതിലൂടെ എഎം രത്നത്തിന്റെ മെഗാ സൂര്യ പ്രൊഡക്ഷന്‍ വൻ നഷ്ടം സംഭവിച്ചുവെന്നും അണിയറക്കാർ.
പുതിയ സെറ്റ് ആദ്യം മുതൽ നിർമ്മിക്കേണ്ടതിനാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകുമെന്നും അത് റിലീസ് തീയതിയെ ബാധിക്കുമെന്നും ചിത്രത്തിന്റെ അണിയറക്കാർ വ്യക്തമാക്കി.
പവൻ കല്യാണിന്റെ ഇന്ത്യയൊട്ടാകെ ഒന്നിലധികം ഭാഷകളിൽ പുറത്തിറങ്ങുന്ന ഹരിഹര വീരമല്ലു സംവിധാനം ചെയ്യുന്നത് മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി ഫെയിം ക്രിഷ് ജഗർലമുടിയാണ്. സൂപ്പർ താരം പവൻ കല്യാണിനെ കൂടാതെ നിധി അഗർവാൾ, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇനി റിലീസ് തീയതിയിൽ വലിയൊരു മാറ്റം വന്നേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. അതേസമയം, പവൻ കല്യാൺ തന്റെ തന്നെ മറ്റൊരു ചിത്രമായ ബ്രോയുടെ ചിത്രീകരണത്തിലാണ് ഇപ്പോഴുള്ളത്.
Post Your Comments