ബിഗ്ഗ്‌ബോസ് മലയാളം അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ പ്രേഷകപ്രീതി പിടിച്ചു പറ്റിയതാരമാണ് എഴുത്തുകാരനും ഡയറക്ടറുമായ അഖിൽ മാരാർ. അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് നേരെ സ്ഥിരമായി അറ്റാക്കുകൾ നടക്കാറുണ്ടെന്നും, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും, ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു പിടിക്കാൻ കഴിഞ്ഞതായും ആണ് അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വന്ന പോസ്റ്റ്.
നിരവധി ഫാൻ ഫോളോയിങ് ഉള്ള അഖിൽ മാരാരെ മനപ്പൂർവമായി അപമാനിക്കാനും ആക്രമിക്കാനും നടക്കുന്ന ശ്രമങ്ങളാണ് ഇതെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഒരുപാട് പേരുടെ അന്വേഷണങ്ങൾ മെസ്സേജ് ആയും ഫോൺ കോളുകളായും വരാറുണ്ടെന്നും അത്തരം സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയുണ്ടെന്നും പോസ്റ്റിൽ പറയുന്നു. അധികം വൈകാതെ തന്നെ ആക്റ്റീവ് ആയി തിരിച്ചെത്തും എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ബിഗ്ഗ്‌ബോസ് സീസൺ 5നെ ഏറ്റവും കൂടുതൽ ലൈവ് ആക്കി പിടിച്ചു നിർത്തുന്നത് അഖിൽ മാരാർ ആണെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന ഒരു കാര്യമാണ്.
അതിനാൽ തന്നെ അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഈ ബിഗ്ഗ്‌ബോസ് കിരീടം അഖിൽ മാരാർക്ക് തന്നെ എന്ന് പറയുന്നവർ പോലും കുറവല്ല.
ഇത്തരം ഒരു സാഹചര്യത്തിൽ അഖിൽ മാരാരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് നേരെ ഉള്ള ആക്രമണങ്ങൾ വലിയ രീതിയിൽ ആശങ്ക ജനിപ്പിക്കുന്നതായും പറയുന്നു.
Leave a Comment