പുതിയ പാർലമെന്റ് മന്ദിരം നാടിന് സമർപ്പിച്ച സംഭവത്തിൽ ഒട്ടേറേ വിവാദങ്ങളും കടന്നു കൂടിയിരുന്നു, പല ഭാഗത്ത് നിന്നും കടുത്ത എതിർപ്പിനെ നേരിടേണ്ടിയും വന്നിരുന്നു.
ബഹിഷ്കരണ നാടകം നടത്തി സ്വയം അപഹാസ്യരായിത്തീർന്ന എന്റെ കോൺഗ്രസ്സ് / കമ്മി സഹോദരങ്ങളോട് ഒരു വാക്ക്. ഇനിയെങ്കിലും ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം ശീലമാക്കൂ. നിങ്ങളുടെ നേതൃത്വങ്ങൾ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കാതെ യാഥാർഥ്യങ്ങൾ നേരിട്ട് മനസിലാക്കൂ എന്നാണ് നടൻ കൃഷ്ണ കുമാർ പറയുന്നത്.
കുറിപ്പ് വായിക്കാം
അഭിമാനവും സന്തോഷവും ശുഭപ്രതീക്ഷകളും കൊണ്ട് മനസ്സുനിറച്ച ഒരു ദിവസമായിരുന്നു ഇന്ന്. എനിക്കുമാത്രമല്ല, ഭാരതമെന്ന വികാരം ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള എല്ലാവർക്കും അങ്ങനെത്തന്നെയായിരിക്കുമെന്നുറപ്പ്. ഏറ്റവും സ്നേഹവും ആദരവും തോന്നുന്നത് അവരോടാണ് — തിരഞ്ഞെടുപ്പുകളിൽ ഭാരതീയ ജനതാ പാർട്ടിക്ക് കണിശമായും വോട്ടുചെയ്തുവരുന്ന എന്റെ മലയാളി സുഹൃത്തുക്കൾക്ക്. ഇന്ന് നമ്മുടെ ദിവസമാണ്. വിജയദിവസം.
ബഹിഷ്കരണ നാടകം നടത്തി സ്വയം അപഹാസ്യരായിത്തീർന്ന എന്റെ കോൺഗ്രസ്സ് / കമ്മി സഹോദരങ്ങളോട് ഒരു വാക്ക്. ഇനിയെങ്കിലും ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം ശീലമാക്കൂ. നിങ്ങളുടെ നേതൃത്വങ്ങൾ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കാതെ യാഥാർഥ്യങ്ങൾ നേരിട്ട് മനസിലാക്കൂ. ഒരു കാലത്ത് 414 സീറ്റുകൾ (സഹതാപതരംഗം കൊണ്ടാണെങ്കിൽപ്പോലും) നേടാനായ ഒരു പാർട്ടി, ഇന്നിപ്പോൾ വെറും 51 എണ്ണത്തിൽ ഒതുങ്ങി വീർപ്പുമുട്ടുന്നതെന്തുകൊണ്ടാണ്? സ്നേഹത്തിന്റെ കട തുറന്നുവെച്ചിരിക്കുന്നവരോടാണ് ചോദ്യം. ബഹിഷ്കരിച്ചുകൊണ്ടാണോ സ്നേഹത്തിന്റെ കച്ചവടം നടത്തുന്നത്? ആന്ധ്രയിലെ ഒരുദാഹരണം നോക്കൂ, നിങ്ങൾക്കവിടെ ഇപ്പോഴൊരു പഞ്ചായത്ത് പ്രസിഡന്റുപോലുമുണ്ടോ എന്ന് സംശയമാണ്. ബാക്കി സംസ്ഥാനങ്ങളിലെ നിങ്ങളുടെ അവസ്ഥയെപ്പറ്റി വേറൊരു കുറിപ്പ് ഞാൻ വരും ദിവസങ്ങളിൽ ഇടാം. ബഹിഷ്കരിച്ചു ബഹിഷ്കരിച്ച് എത്രനാളിങ്ങനെ മുന്നോട്ടുപോകും?
സി പി എം കാരുടെ കാര്യമാണ് ദയനീയം. ഈക്കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പിൽ നാലിടത്ത് മത്സരിച്ചു മൂന്നിടത്തും ആയിരത്തിൽ താഴെ, NOTA ക്കും പിന്നിലെത്തി കരുത്തുതെളിയിച്ച കൂട്ടരാണവർ. അവരുമുണ്ട്, പക്ഷെ ബഹിഷ്കരിക്കാൻ. അടുത്തിടെ രസികനായ ഒരു സുഹൃത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ആദ്യം ഓർമ്മ വന്നത്. ആഗോളഭീമന്മാരെന്നു സ്വയം കരുതുന്ന ഇവർ, പക്ഷെ ലോക് സഭയിൽ നമ്മുടെ മാരുതിയുടെ വാഗൺ ആറിനേക്കാളും ചെറുതാണത്രേ. കാരണം ഈ കുഞ്ഞൻ കാറിനുപോലുമുണ്ട് ഇവരെക്കാളും കൂടുതൽ സീറ്റ് — 5 എണ്ണം!
539 സീറ്റുകൾ നിലവിലുള്ള സഭയിൽ ബി ജെ പിക്ക് മാത്രം ഉള്ളത് 301. ബഹിഷ്കരണം, നിസ്സഹകരണമെന്നൊക്കെപ്പറഞ്ഞ് മാറിനിന്നാൽ അത് ഞങ്ങളെ ബാധിക്കാനേ പോകുന്നില്ല എന്നതല്ലേ സത്യം? മുഖ്യധാരയിൽനിന്നു മാറിനിന്നാൽ നഷ്ടമാർക്കാണ്? നിങ്ങൾക്കുതന്നെ. ചിന്തിക്കൂ.
വാക്കുപാലിക്കുന്ന, പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്തുകാണിക്കുന്ന ഒരു സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മഹാമാരിയുടെ കാലത്ത് ഒരു ബില്യൺ ഇന്ത്യക്കാരെ ഒന്നല്ല, രണ്ടുവട്ടം വാക്സിനേഷൻ ചെയ്യിച്ച, കെടുതിയിലായിപ്പോയ അയൽ രാജ്യങ്ങൾക്ക് മരുന്ന് നൽകി ജീവൻ രക്ഷിച്ച, 112 മില്യൺ സ്വച്ഛ് ഭാരത് ടോയ്ലറ്റുകൾ നിർമ്മിച്ച, 50000 കിലോമീറ്റർ ഹൈവേകൾ പുതുതായി ഉണ്ടാക്കിയ, ജമ്മു കാശ്മീരിനെ വീണ്ടും പറുദീസയാക്കി മാറ്റാനാരംഭിച്ച, അങ്ങനെ അസാധ്യമെന്നു തോന്നിപ്പിക്കുന്ന ഒരായിരം ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ ഒരാൾക്ക് — നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ശ്രീ. മോദിജിക്ക് — നിങ്ങളീ ബഹിഷ്കരണ നാടകവുംകൊണ്ടിരുന്നാലും എന്തുതന്നെയായാലും വേണമെന്നുറപ്പിച്ച, ജനങ്ങൾക്ക് വാക്കുനൽകിയ ബാക്കി വാഗ്ദാനങ്ങളും പാലിക്കുക എന്നത് ജഗന്നാഥനോ ഇന്ദുചൂഢനോ വെറും പൂ പറിക്കുന്നതുപോലെ നിസ്സാരമായി, നിഷ്പ്രയാസം ചെയ്യാവുന്ന കാര്യമാണ്. നമ്മൾ തുടങ്ങിയിട്ടേ ഉള്ളൂ!
ഇന്ദുചൂഢന്റെ കാര്യം പറഞ്ഞുകൊണ്ടുതന്നെ അവസാനിപ്പിക്കാം. ഇന്ദുചൂഢന്റെ, സാക്ഷാൽ ശ്രീ മഹാദേവന്റെ ആജ്ഞയനുസരിച്ച് അങ്ങേക്ക് രാജ്യം ഭരിക്കാം. ഒരു ജനത മുഴുവനും അങ്ങേയ്ക്കു പിന്നിൽ ഉണ്ട്. ഉറപ്പോടെ, അഭിമാനത്തോടെ.
Post Your Comments