GeneralKollywoodLatest NewsNEWSWOODs

ഒരുവർഷം മാത്രം, താര ദമ്പതിമാർ വേർപിരിയുന്നു !! മറുപടിയുമായി രവീന്ദർ

രവീന്ദറിന്റെ പണം കണ്ടല്ല, രണ്ടാം വിവാഹത്തിന് തയ്യാറായത്

 തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിവാഹമാണ് താരങ്ങളായ രവീന്ദറിന്റെയും മഹാലക്ഷ്മിയുടേതും. ശരീര പ്രകൃതിയുടെ പേരിൽ പലപ്പോഴും രവീന്ദറിനും മഹാലക്ഷ്മിക്കും വ്യാപക സൈബറാക്രമണം നേരിടേണ്ടി വന്നു, കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന ആരോപണവും ഉയർന്നിരുന്നു.

ഇത്തരം വിമർശനങ്ങൾക്ക് മറുപടി ഒരു അഭിമുഖത്തിൽ മഹാലക്ഷ്മി നൽകിയിരുന്നു. രവീന്ദറിന്റെ പണം കണ്ടല്ല, രണ്ടാം വിവാഹത്തിന് തയ്യാറായത്. മകനെ ഒറ്റയ്ക്ക് വളര്‍ത്താമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും മഹാലക്ഷ്മി നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രവീന്ദറും മഹാലക്ഷ്മിയും അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. രവീന്ദര്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇതിന് കാരണമായത്.

READ ALSO: കുഞ്ഞു കുട്ടികളുടെ കരച്ചിലും ഇക്കിളിച്ചിരികളും തിയേറ്ററില്‍ നിറച്ചത് മാളികപ്പുറം, ഇപ്പോള്‍ ‘2018 ‘ ഉം: കുറിപ്പ്

ഭാര്യക്കൊപ്പമുള്ള ഫോട്ടോകളാണ് രവീന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ രവീന്ദർ പോസ്റ്റ് ചെയ്തതാണ് ഇരുവരുടെയും വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണം. വിവാഹ മോചനമെന്ന വാര്‍ത്തകള്‍ പരന്നതോടെ ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് രവീന്ദര്‍. തങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്ന് രവീന്ദര്‍ വ്യക്തമാക്കി.

‘ഡെയ് പുരുഷാ, ഒറ്റയ്ക്കുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കരുതെന്ന് എത്ര തവണ പറഞ്ഞതാണ്. സോഷ്യല്‍ മീഡിയ മുഴുവൻ പറയുന്നത് നമ്മള്‍ പിരിയുകയാണെന്നാണ്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ എനിക്ക് പ്രിയപ്പെട്ട സെമിയ ഉപ്പുമാവ് മാത്രം മൂന്ന് നേരം ഭക്ഷണമായി തരും,’ ഇൻസ്റ്റഗ്രാമില്‍ മഹാലക്ഷ്മി പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button