‘ദി കശ്മീര്‍ ഫയല്‍സ്’, ‘കാര്‍ത്തികേയ 2’ എന്നിവയുടെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളുമായി ചേർന്ന് പാൻ ഇന്ത്യൻ സിനിമ ഒരുക്കുന്നതായി നടൻ രാം ചരണ്‍. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഇരുവരും ചേർന്ന് നിര്‍മ്മിക്കുന്നത് . നിഖില്‍ സിദ്ധാര്‍ത്ഥും അനുപം ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനു ‘ദി ഇന്ത്യ ഹൗസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
READ ALSO: നടന് ഹരീഷ് പേരടിയുടെ മകന് വിഷ്ണു വിവാഹിതയായി
‘നമ്മുടെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കറുടെ 140-ാം ജന്മവാര്ഷികത്തില്, ഞങ്ങളുടെ അടുത്ത പാൻ-ഇന്ത്യ സിനിമ – ദി ഇന്ത്യ ഹൗസ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’- രാം ചരണ്‍ കുറിച്ചു . രാം വംശി കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .രാം ചരണിന്റെ വി മെഗാ പിക്ചേഴ്സും അഭിഷേക് അഗര്‍വാളിന്റെ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം ലണ്ടനിലെ ഒരു ബോംബ് സ്ഫോടനമാണ്.
Post Your Comments