തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോല്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. തമിഴ് ജനതയുടെ കരുത്തിന്റെ പ്രതീകമാണ് ചെങ്കോല്‍ എന്നു രജനീകാന്ത് ട്വീറ്റ് ചെയ്തു.
‘തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോല്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ തിളങ്ങും. തമിഴര്‍ക്ക് അഭിമാനം സമ്മാനിച്ച ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മാര്‍ത്ഥമായി നന്ദി പറയുന്നു’- രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് രാവിലെയായിരുന്നു പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ്. തമിഴ്നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘം ഇന്നലെ പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറിയിരുന്നു.
Post Your Comments