
തെന്നിന്ത്യന്‍ നായിക കീര്‍ത്തി സുരേഷും കുടുംബവും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെയാണ് അച്ഛൻ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവർക്കൊപ്പം കീര്‍ത്തി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്.
തിരുപ്പതി ഭഗവാന്‍റെ ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിലെ രംഗനായകർ മണ്ഡപത്തിൽ തീർഥപ്രസാദം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോടും സംസാരിച്ചു. താന്‍ വളരെക്കാലമായി തിരുപ്പതി ഭഗവാന്‍റെ ഭക്തയാണ് എന്ന് പറഞ്ഞു. സഹോദരി രേവതി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത് എന്ന് കീര്‍ത്തി വ്യക്തമാക്കി.
Post Your Comments