വെള്ളിത്തിരയിൽ നിന്ന് വളരെക്കാലമായി വിട്ടുനിൽക്കുകയാണ് നടി അനുഷ്ക ശർമ്മ. ബി-ടൗണിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായ അനുഷ്‌ക ശർമ്മ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നെന്ന് സൂചനകൾ. അനുഷ്‌കയും വിരാടും ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന സെലിബ്രിറ്റി ദമ്പതിമാരാണ്.
ഒരുപാട് സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും മകളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂവെന്നും അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അനുഷ്‌ക ശർമ്മ ഒരു പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു.
അഭിനയം ആസ്വദിക്കണം, കുടുംബത്തിന് സമയം കൊടുക്കണം കുഞ്ഞ് ചെറുതാണ്, അവൾക്ക് ഇപ്പോൾ അമ്മയെ ആവശ്യമുണ്ടെന്നും അനുഷ്ക പറഞ്ഞു. വിരാടും നല്ല പിതാവാണ്, ഒരു രക്ഷിതാവ് എന്ന നിലയിൽ സപ്പോർട്ടാണ്. എങ്കിലും അവൾക്ക് എന്നെ കൂടുതൽ ആവശ്യമുണ്ട്, മകൾക്ക് ഒപ്പമുണ്ടാകേണ്ട സമയമാണിതെന്നും അനുഷ്ക ശർമ്മ പറഞ്ഞു.
ഞാൻ മുമ്പ് ചെയ്തതുപോലെ കൂടുതൽ സിനിമകൾ ഇനി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വർഷത്തിൽ ഒരു സിനിമ ചെയ്യണം, എനിക്ക് ഇഷ്ടമുള്ള അഭിനയം ആസ്വദിക്കണം, എന്റെ ജീവിതത്തെ ഞാൻ ആയിരിക്കുന്നതുപോലെ ആസ്വദിക്കണമെന്നുമുള്ള താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
Post Your Comments