നടൻ ജോയ് മാത്യുവിനെതിരെ വൻ വെളിപ്പെടുത്തലുമായി ബൈനറി സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്തെത്തി.
കൂടാതെ തങ്ങളുടെ ചിത്രത്തിൽ അഭിനയിച്ച പലരും പ്രമോഷൻ വർക്കുകളിൽ അഭിനയിക്കുന്നില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി. കൈലാഷ്, ജോയ് മാത്യു എന്നിവരും ഇതിൽ പെടുമെന്നും വ്യക്തമാക്കി.
ചിത്രത്തിന്റെ സംവിധായകൻ ജാസിക് അലി, സഹ നിർമ്മാതാവും സംവിധായകനുമായ രാജേഷ് ബാബു എന്നിവരാണ് വെളിപ്പെടുത്തൽ നടത്തിയത്.
സിനിമയിൽ അഭിനയിച്ച താരങ്ങൾ പ്രമോഷൻ വർക്കുകളിൽ സഹകരിക്കുന്നില്ല, മുതിർന്ന നടനായ ജോയ് മാത്യു സഹകരിക്കാത്തതിനെ കുറിച്ച് പല തവണ ചോദിച്ചു, പക്ഷേ ലോകത്തിലെ എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന താരം ഇതിന് മാത്രം മറുപടി നൽകുന്നില്ല.
സിനിമക്ക് വേണ്ടി വരുന്നത് തന്നെ മുഴുവൻ പ്രതിഫലവും വാങ്ങിയാണ്. അങ്ങനെ ഉള്ളവർ ഇത്ര നിരുത്തരവാദപരമായി പെരുമാറുന്നത് ശരിയല്ലെന്നും താരം പറഞ്ഞു.
സിനിമ മുടങ്ങുന്ന അവസ്ഥ വന്നു, നിർമ്മാതാക്കളിൽ ഒരാളായ ജോയ് മാത്യുവിനെ ചെന്നുകണ്ടു, നല്ല തിരക്കഥയാണ് എന്ന് പറഞ്ഞു, ശേഷം സെറ്റിൽ വന്ന് തിരക്കഥ മാറ്റി എഴുതൂ, ഇതിൽ എനിക്ക് അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു. കോസ്റ്റ്യൂം കൊടുത്തപ്പോൾ സാമ്പാറിന്റെ അംശം ഉണ്ടെന്ന് പറയ്ഞ്ഞ് കോസ്റ്റ്യൂം ഡിസൈനറായ പെൺകുട്ടിയുടെ മുഖത്തക്ക് വലിച്ചെറിഞ്ഞു. ഒരു ക്യാമറ നോക്കി ഇതിൽ സിനിമയെടുക്കാൻ പറ്റില്ലെന്ന് തീർത്ത് പറയ്ഞ്ഞു.
ഈ ചിത്രത്തിൽ അഭിനയിച്ചവരെ വെച്ച് ഒടിടി, സാറ്റലൈറ്റ് ബിസിനസ് നടക്കില്ല, അതിനാൽ അഭിനയിച്ചവർ പ്രമോട്ട് ചെയ്യാതെ മറ്റെന്ത് ചെയ്യുമെന്നും രാജേഷ് ബാബു ചോദിക്കുന്നു.
Post Your Comments