
സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികള്‍ക്കു ഏറെ സുപരിചിതനാണ് നടൻ ആശിഷ് വിദ്യാര്‍ത്ഥി. നടന്റെ രണ്ടാം വിവാഹം ദിവസങ്ങൾക്ക് മുൻപായിരുന്നു നടന്നത്. അസം സ്വദേശിയായ രുപാലി ബറുവയാണ് വധു. തുടർന്ന് സോഷ്യൽ മീഡിയയിൽ താരത്തിന്റെ കുടുംബ ജീവിതം വലിയ രീതിയിൽ ചർച്ചയായി.
ആദ്യ ഭാര്യയുമായുള്ള വേർപിരിയലിന്റെ കാരണമാണ് പലരും അന്വേഷിച്ചത്. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ആശിഷ് വിദ്യാര്‍ത്ഥി.
‘രാജോഷി ബറുവയുമായുള്ള 22 വര്‍ഷം നീണ്ട വിവാഹ ബന്ധം നല്ല ജീവിതമായിരുന്നു. അര്‍ത്ഥ് എന്ന മകൻ ജനിച്ചു. അവനിപ്പോള്‍ 22 വയസ്സായി. അവൻ ജോലി ചെയ്യുന്നു. ഭാവിയില്‍ വ്യത്യസ്ത ദിശയിലേക്ക് പോവുന്നവരാണ് തങ്ങള്‍ രണ്ട് പേരും. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാൻ നോക്കി. എന്നാല്‍ ഒത്തു പോവണമെങ്കില്‍ ഒരാളുടെ ചിന്ത മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ മനസിലാക്കി. അത് സന്തോഷങ്ങള്‍ ഇല്ലാതാക്കും. സന്തോഷമാണ് എല്ലാവര്‍ക്കും വേണ്ടത്.’- നടൻ പറഞ്ഞു.
‘ഒരു വട്ടം കൂടി വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പ്രപഞ്ചത്തോട് അതാവശ്യപ്പെട്ടു. വിവാഹം കഴിക്കാൻ ഒരാളെ തേടുന്ന സമയത്ത് എനിക്ക് പ്രായം 55 ആണ്. അങ്ങനെയാണ് രുപാലിയെ കാണുന്നത്. ഞങ്ങള്‍ ചാറ്റ് ചെയ്തു. പരസ്പരം ആത്മബന്ധം ഉടലെടുക്കുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. അവള്‍ക്ക് പ്രായം 50 ഉം തനിക്ക് 57 ഉം ആണ്. എന്നാല്‍ പ്രായം ഒരു വിഷയമല്ല. പ്രായമേതായാലും എല്ലാവര്‍ക്കും സന്തോഷമായിരിക്കാം മറ്റാെരാളുടെ ജീവിതത്തോട് ബഹുമാനം കാണിക്കാം.’- നടൻകൂട്ടിച്ചേർത്തു .
Post Your Comments