മലയാളത്തിന്റെ പ്രിയ നടി ഭാമ കഴിഞ്ഞ ദിവസം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. എന്നാൽ, ഈ ആഘോഷ ചടങ്ങുകളിൽ ഭര്‍ത്താവിന്റേയോ മകളുടേയോ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതോടെ ഭര്‍ത്താവും മകളും വന്നില്ലേയെന്ന ചോദ്യങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി.
തുടർന്ന്, മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാമ. താൻ ഒരു ഷൂട്ടിങ്ങിനായി പോയവേളയിലായിരുന്നു പിറന്നാള്‍ ആഘോഷമെന്നും അത് നടന്നത് കോഴിക്കോട് വെച്ചായിരുന്നുവെന്നും ഭര്‍ത്താവും മകളും കൊച്ചിയിലുണ്ടെന്നുമാണ് ഭാമ മറുപടിയായി പങ്കുവച്ചത്.
വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഭാമ ടെലിവിഷൻ പരിപാടികളില്‍ അതിഥിയായി വന്നിരുന്നു. ഇടയ്ക്ക് ഭർത്താവ് അരുണുമായി താരം വേർപിരിഞ്ഞു എന്നും വാർത്തകൾ വന്നിരുന്നു.
Post Your Comments