BollywoodCinemaLatest NewsWOODs

എനിക്ക് അച്ഛനൊപ്പം സിനിമ ചെയ്യാൻ ഇഷ്ട്ടമാണ്, പക്ഷേ ഈ ഡിമാൻഡുകൾ കൂടി നടപ്പിലാക്കണം: അഭിഷേക് ബച്ചൻ

പാ എന്ന ചിത്രത്തിൽ അഭിഷേകും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിരുന്നു

പിതാവിനൊപ്പം എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം അഭിഷേക് ബച്ചൻ. അതോടൊപ്പം പിതാവിനൊപ്പം അഭിനയിക്കണമെങ്കിൽ ചില നിബന്ധനകൾ ഉണ്ടെന്നും താരം പറഞ്ഞു.

പിതാവായ മെഗാസ്റ്റാർ അമിതാഭ് ബച്ചനുമായി സഹകരിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണെന്നും പ്രേക്ഷകർക്ക് “അവിസ്മരണീയമായ” അനുഭവം സമ്മാനിക്കുന്ന, ശക്തമായ തിരക്കഥയുള്ള ചിത്രങ്ങളാണ് കാത്തിരിക്കുന്നതെന്നുമാണ് താരം പറഞ്ഞത്.

അഭിനേതാക്കളെന്ന നിലയിൽ ഞങ്ങൾ രണ്ടുപേരും പരസ്പരം പ്രവർത്തിക്കുന്നത് ആസ്വദിക്കുന്നു. എന്നാൽ അഭിനേതാക്കളെന്ന നിലയിൽ, പ്രേക്ഷകരോടുള്ള ഉത്തരവാദിത്തവും കൂടി ഞങ്ങൾ മനസ്സിലാക്കുന്നതിനാൽ നല്ല പ്രൊജക്റ്റുകളുമായി വരുന്നതിൽ മാത്രമേ കാര്യമുള്ളൂ എന്നും താരം വ്യക്തമാക്കി. ശരിയായ തിരക്കഥയ്‌ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്, അത് സംഭവിച്ചാലുടൻ ഒരുമിച്ച് പ്രവർത്തിക്കുന്ന ചിത്രത്തെക്കുറിച്ച് ആലോചിക്കുമെന്നും അഭിഷേക് പറയുന്നു.

ബാൽക്കി സംവിധാനം ചെയ്ത പാ എന്ന ചിത്രത്തിൽ അഭിഷേകും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിരുന്നു. സൂപ്പർ ഹിറ്റായി മാറിയ ചിത്രം കൂടിയായിരുന്നു പാ. സിനിമാ നിരൂപകരും, പ്രേക്ഷകരും ഏറെ പ്രശംസിച്ച ചിത്രം കൂടിയായിരുന്നു ഇത്.

shortlink

Related Articles

Post Your Comments


Back to top button