വാഹനാപകടത്തിൽ നടി വൈഭവി ഉപാധ്യായ മരിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസ്. മെയ് 22ന് ഹിമാചൽ പ്രദേശിൽ നടന്ന വാഹനാപകടത്തിലാണ് നടി വൈഭവി അന്തരിച്ചത്.
വാഹനത്തിൽ നിന്ന് വിൻഡോയിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ താരത്തിന് തലയ്ക്ക് പരിക്കേറ്റു. വൈഭവി ഉപാധ്യായ സീറ്റ് ബെൽറ്റും ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതും മരണകാരണമായ പരിക്കേൽക്കുന്നതിന് കാരണമായെന്നും പോലീസ് വ്യക്തമാക്കി.
കൂടാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വൈഭവിയുടെ പ്രതിശ്രുത വരനും കാറിലുണ്ടായിരുന്നു. നിസാര പരിക്കുകളോടെ ഇദ്ദേഹം രക്ഷപ്പെട്ടു. ഇനി വരുന്ന ഡിസംബറിൽ വിവാഹം നടക്കാനിരുന്നതാണെന്നും ഇരുവരും ഹിമാചൽ പ്രദേശിലേക്ക് പോകുകയായിരുന്നെന്നും അതിനിടക്കാണ് ദൗർഭാഗ്യത്തിന്റെ രൂപത്തിൽ അപകടം നടന്നതെന്നും പ്രതിശ്രുത വരൻ വ്യക്തമാക്കി.
ബഞ്ചാർ ഏരിയയിലെ സിധ്വാനിനടുത്തുള്ള കൊക്കയിലേക്ക് എസ്യുവി വീണാണ് വൈഭവി ഉപാധ്യായ മരിച്ചത്. കാർ ഡ്രൈവർ കുത്തനെയുള്ള വളവിൽ കൂടി പോകുമ്പോഴും തർക്കിക്കുകയായിരുന്നു എന്നാണ് വിശദീകരണം. അപകടത്തിൽ നിന്ന് വൈഭവിക്ക് രക്ഷപ്പെടാനായില്ല. വൈഭവി ഉപാധ്യായ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രശസ്ത ഫാമിലി കോമഡിയായ സാരാഭായി Vs സാരാഭായിയിൽ ജാസ്മിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് വൈഭവി ഉപാധ്യായ പ്രശസ്തിയിലേക്കുയർന്നത്. ഒട്ടനവധി സിനിമകളുടെയും ഷോകളുടെയും ഭാഗമായിരുന്നു വൈഭവി. നിധി ബിഷ്ത്, അഞ്ജും രാജബലി എന്നിവർക്കൊപ്പം തിമിർ എന്ന ചിത്രത്തിലാണ് അവസാനമായി വൈഭവി ഉപാധ്യായ അഭിനയിച്ചത്.
Post Your Comments