അടുത്തിടെ ബസ് യാത്രക്കിടയിൽ യുവതിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് നടി മംമ്ത മോഹൻദാസ്. ഇതും തന്റെ പുതിയ സിനിമയിലെ കഥയും ഏകദേശം ഒരുപോലെയാണെന്നും താരം പ്രതികരിച്ചു.
സമൂഹ മാധ്യമങ്ങൾക്ക് സമൂഹത്തെ നെഗറ്റീവായും പോസിറ്റീവായും സ്വാധീനിക്കാനുള്ള കഴിവ് ഉണ്ടെന്നും താരം പറഞ്ഞു. പ്രശ്നത്തിന് ശരിയായൊരു പരിഹാരം ഇല്ലാതിരിക്കുമ്പോഴാണ് സനിമകളായി വരുന്നതെന്നും നടി.
ലൈവ് എന്ന തങ്ങളുടെ ചിത്രം എങ്ങനെയൊക്കെ നൻമയുടെ രീതിയിൽ സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാം എന്നതിന്റെ നേർക്കാഴ്ച്ചയാണെന്നും മംമ്ത പറഞ്ഞു.
മോശം അനുഭവം നേരിട്ടപ്പോൾ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചതിനാലാണ് ആ യുവതിക്ക് അത് ഒട്ടനവധി ആളുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്നും മംമ്ത. ഒരു തെറ്റായ വാർത്ത പ്രചരിക്കുന്നതിലൂടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ലൈവ് എന്ന തന്റെ ചിത്രത്തിൽ ഉള്ളതെന്നും നടി വ്യക്തമാക്കി.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടാൽ അത് തിരുത്താൻ ജനങ്ങൾ തയ്യാറാകുന്നില്ലെന്നും നടി പറയുന്നു.
തങ്ങളുടെ പുതിയ ചിത്രം എല്ലാവർക്കും വലിയൊരു ഓർമ്മപ്പെടുത്തലായിരിക്കും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എത്രത്തോളം മോശപ്പെട്ട കാര്യമാണെന്ന് എല്ലാവരും സ്വയം തിരിച്ചറിയും, സ്വകാര്യത ലംഘിക്കപ്പെടുന്നത് വ്യക്തികളെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നും ഈ ചിത്രം സംസാരിക്കുമെന്നും താരം പറഞ്ഞു.
Post Your Comments