ടെലിവിഷൻ രംഗത്ത് ആരാധകർ ഏറെയുള്ള നടിയാണ് അശ്വതി ശ്രീകാന്ത്. വളരെ ധൈര്യശാലിയായിരുന്ന അമ്മ തന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു താരം തുറന്നു പറയുന്നു. ജീവിതത്തില്‍ ഒരുപാട് പോരാടിയിട്ടുണ്ടെന്നും അശ്വതി ഒരു അഭിമുഖത്തിൽ പങ്കുവച്ചു.
read also: ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ തിയേറ്ററിൽ തന്നെ: പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ
അമ്മയെക്കുറിച്ച് അശ്വതി പറഞ്ഞത് ഇങ്ങനെ,
എന്റെ അമ്മ എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മ വളരെ ധൈര്യശാലിയായിരുന്നു. ഒരു സാധാരണ സ്ത്രീ ജീവിതത്തില്‍ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്. വളരെയേറെ സ്ട്രഗിള്‍ ചെയ്തിരുന്നു അമ്മ. സാമ്പത്തികമായ ബുദ്ധിമുട്ടുകളും രോഗങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും അമ്മ നേരിട്ടിരുന്നു. എന്റെ അച്ഛന്‍ വിദേശത്തായിരുന്നു. അതുകൊണ്ട് തന്നെ അമ്മ പല കാര്യങ്ങളും ഒറ്റയ്ക്ക് തന്നെയാണ് നോക്കിയത്. അന്നത്തെ കാലത്ത് ഫോണില്‍ പോലും പലപ്പോഴും അച്ഛനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
അപ്പോഴൊക്കെ പല നിര്‍ണായക തീരുമാനങ്ങളും അമ്മ ഒറ്റയ്ക്ക് തന്നെയാണെടുത്തത്. മുത്തശ്ശി ഞങ്ങളുടെ കൂടെയായിരുന്നു താമസം. മുത്തശ്ശി മരിച്ച സമയത്ത് ചിത കത്തിച്ചത് പോലും എന്റെമ്മയാണ്. ഹിന്ദു മതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. പക്ഷേ അത്രയ്ക്ക് ബോള്‍ഡായിരുന്നു അമ്മ. എപ്പോഴും എന്നോട് പറയുമായിരുന്നു ബോള്‍ഡ് ആയിരിക്കണമെന്നും, ഇന്‍ഡിപ്പെന്‍ഡന്റ് ആയിരിക്കണമെന്നും. പക്ഷെ മോശം കമന്റൊക്കെ കണ്ടാല്‍ ഇരുന്ന് കരയുന്നൊരു ആളായിരുന്നു താന്‍’- എന്നു അശ്വതി പറയുന്നു.
Post Your Comments