CinemaGeneralLatest NewsNEWS

അറുപതാം വയസിൽ വീണ്ടും വിവാഹിതനായി ആശിഷ് വിദ്യാര്‍ഥി; ഭാര്യയെ പുകഴ്ത്തി നടൻ, ആശിഷ് നല്ലവനാണെന്ന് വധു

ന്യൂഡൽഹി: നടൻ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹവും അദ്ദേഹത്തിന്റെ പ്രായവുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെയാണ് ആശിഷ് വിദ്യാര്‍ഥി കൂടുതല്‍ ശ്രദ്ധേയനായിട്ടുള്ളത്. തന്റെ അറുപതാം വയസില്‍ രണ്ടാം വിവാഹം കഴിച്ചിരിക്കുകയാണ് ഇദ്ദേഹം. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. ഇരുവർക്കും ആശംശകൾ നേരുകയാണ് ആരാധകർ.

നേരത്തെ നടി രജോഷിയെ ആയിരുന്നു ആശിഷ് വിദ്യാര്‍ഥി വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തില്‍ ആര്‍ത് എന്നൊരു മകനുമുണ്ട് ഇദ്ദേഹത്തിന്. ഈ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു രണ്ടാമതൊരു വിവാഹത്തിന് ആശിഷ് താൽപ്പര്യം പ്രകടിപ്പിച്ചത്. ജീവിതത്തിലെ ഈ ഘട്ടത്തില്‍ രുപാലിയെ പോലെയൊരാളെ കൂടെ കൂട്ടാൻ കഴിഞ്ഞുവെന്നതോര്‍ക്കുമ്പോള്‍ സവിശേഷമായ അനുഭവമാണെന്നായിരുന്നു വിവാഹശേഷം ആശിഷ് വിദ്യാര്‍ഥിയുടെ പ്രതികരണം. തങ്ങള്‍ ഏറെ കാലമായി പരിചയമുള്ളവരാണെന്നും ഒരു ഘട്ടത്തില്‍ ഇനിയൊരുമിച്ച് മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും രുപാലിയും പ്രതികരിച്ചു. ആശിഷ് നല്ലവനാണെന്നാണ് വധു പറയുന്നത്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്‍റുകളും ഏറെ വരുന്നുണ്ട്. ഇവിടെയും പ്രായം തന്നെയാണ് പ്രധാന ചര്‍ച്ചയാകുന്നത്. പലരും ഇവരുടെ വിവാഹഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. വിവാഹത്തിന്‍റെയോ പ്രണയത്തിന്‍റെയോ കാര്യം വരുമ്പോള്‍ പ്രായം ഒരു ഘടകമാകേണ്ടത് വ്യക്തിപരമായ താല്‍പര്യത്തിലാണെന്ന് ഒരു വിഭാഗം പേര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button