ബിഗ് ബോസ് ഷോയില്‍ ഫൈനല്‍ ഫൈവില്‍ ഉണ്ടാകുമെന്ന് ആരാധകർ കരുതുന്ന മത്സരാര്‍ത്ഥിയാണ് അഖിൽ മാരാർ. കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഖില്‍ മാരാരെ ബിഗ് ബോസ് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വന്ന പ്രൊമോ വീഡിയോയില്‍ അഖിലിനെ കാണാതായതും ആരോഗ്യ പ്രശ്നങ്ങളാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതും ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു.
read also: ചിത്രാജ്ഞലി സ്റ്റുഡിയോയിലെ സാധനങ്ങൾ ചിലരുടെ വീട്ടിൽ എങ്ങനെ പോയി…നടന്നു പോയതാണോ? വിമർശനം
പരിശോധനകള്‍ പൂര്‍ത്തിയാക്കി അഖില്‍ മാരാര്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തി. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ അഖില്‍ കണ്‍ഫെഷൻ റൂം വഴിയാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ നല്ല ട്രീറ്റ്മെന്റ് ലഭിച്ചു എന്നും കുറച്ചു നാളത്തേക്ക് ഫുഡ് കണ്‍ട്രോള്‍ ചെയ്യാൻ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ പങ്കുവച്ചു.
‘എന്റെ വയറ്റില്‍ കാര്യമായ ചില ഇന്റേണല്‍ ഇൻഫെക്ഷൻസ് ഉണ്ട്. ഒരു സര്‍ജറി ആണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ നില്‍ക്കുന്നത് കൊണ്ട് ഒരു രണ്ടു മാസം കഴിഞ്ഞു ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു പത്തു പതിമൂന്ന് ഇഞ്ചക്ഷൻ എടുത്തു. അല്ലെങ്കില്‍ മെഡിസിൻ തരാം എന്നാണ് പറഞ്ഞത്. എനിക്ക് വേറെ ഒന്നും കഴിക്കാൻ പറ്റില്ല. അതുകൊണ്ട് എനിക്ക് കുറച്ചു പ്രത്യേക ഭക്ഷണമോ ഫ്രൂട്സോ വരും. അതില്‍ ആര്‍ക്കും പരാതി തോന്നരുത്’, എന്നു അഖില്‍ പറഞ്ഞു.
Post Your Comments