Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaKollywoodLatest NewsWOODs

സഹ റൈഡർക്ക് 12.5 ലക്ഷത്തിന്റെ ബൈക്ക് സമ്മാനിച്ച് ഞെട്ടിച്ച് സൂപ്പർ താരം അജിത്

ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി

തമിഴ് സൂപ്പർ താരം അജിത്തിന്റെ ബൈക്കിനോടും, മറ്റ് വാഹനങ്ങളോടും യാത്രകളോടും ഉള്ള ഇഷ്ട്ടം എല്ലാവർക്കും അറിയാവുന്നതാണ്. നേപ്പാളിൽ ക്യാമ്പ് ചെയ്തിരിക്കുന്ന താരം, തന്റെ യാത്ര പൂർത്തിയാക്കി ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങും.

അജിത്ത് തന്റെ സഹ റൈഡർ സുഗത് സത്പതിക്ക് 12.5 ലക്ഷം രൂപ വിലയുള്ള ഒരു സൂപ്പർബൈക്ക് സമ്മാനിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അജിത്തിന്റെ നേപ്പാൾ പര്യടനത്തിന്റെ സംഘാടകനാണ് സുഗത്, ബൈക്കിന്റെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

ഒന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല, പുതിയ ചുറ്റുപാടുകൾ, അതിമനോഹരമായ ആളുകൾ, ഒരുപാട് നാളുകൾക്ക് ശേഷം, ജീവിതത്തിന് അർത്ഥമുണ്ടെന്ന് തോന്നുന്നു, അതേ വർഷാവസാനം, എനിക്ക് അതിയായ ഭാഗ്യം ലഭിച്ചു. മോട്ടോർ സൈക്കിളിൽ ഏറ്റവും നല്ല ആളുകളെ നിങ്ങൾ കണ്ടുമുട്ടുമെന്ന് പലരും തമാശക്കായി പറയാറുണ്ട്.

എന്നാൽ ജീവിതത്തിൽ അവിസ്മരണീയമായ ഒട്ടേറേ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഈ യാത്ര അവസാനിച്ചത്, ഒരുപക്ഷേ ജീവിതത്തിൽ എനിക്ക് കണ്ടുമുട്ടാൻ പറ്റുന്ന ഏറ്റവും നല്ല ഒരു മനുഷ്യനെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നും ,ശ്രീ അജിത് കുമാറുമായി കണ്ടുമുട്ടാൻ സാധിച്ചതിലും ലഭിച്ച സമ്മാനത്തിലും അതിയായ സന്തോഷമുണ്ടെന്നുമാണ് സത്പതി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button