പാസ്സ്‌വേർഡ് പങ്കിടുന്നതിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് നെറ്റ്ഫ്ലിക്സ് രംഗത്ത്. ലോകത്തെ ഏറ്റവും ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് വരുമാനം കൂടുതൽ സൃഷ്ടിക്കുന്നതിനുള്ള പുതിയ മാർഗമെന്ന നിലക്ക് കൂടിയാണ് നെറ്റ്ഫ്ലിക്സ് പാസ്സ്‌വേർഡ് പങ്കിടുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ പ്രധാനമായും നെറ്റ്ഫ്ലിക്സിന് ഏറെ വരിക്കാറുള്ള വിപണികൾ ഉൾപ്പെടെ 103 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ചൊവ്വാഴ്ച നെറ്റ്ഫ്ലിക്സ് ഇമെയിലുകൾ അയയ്ക്കാൻ തുടങ്ങി കഴിഞ്ഞു.
ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു കുടുംബത്തിനുള്ളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഇമെയിലുകൾ വ്യക്തമായി പറയുന്നതാണ് ഇ മെയിലിന്റെ ഉള്ളടക്കം. ഒരേ വീട്ടിൽ താമസിക്കുന്നില്ലെങ്കിൽ, ഉപയോക്താക്കൾ അക്കൗണ്ടുകൾ പങ്കിടുന്നത് നിർത്തണമെന്ന് നെറ്റ്ഫ്ലിക്സ് ആവശ്യപ്പെടുന്നു. കൂടാതെ ഉപയോക്താക്കൾ പലർക്കും പാസ്‌വേഡുകൾ പങ്കിടുന്നതായി കണ്ടെത്തിയാൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യും, എന്നാൽ ഉപയോക്താക്കൾക്ക് മറ്റൊരാൾക്ക് പാസ്സ്‌വേർഡ് നൽകണമെങ്കിൽ ആ ഉപയോക്താവിനായി അധിക പണം നൽകി അക്കൗണ്ട് പങ്കിടാമെന്ന നിയമവും വരുന്നു. നിലവിൽ ഏതാനും രാജ്യത്ത് ഇത്തരത്തിൽ നെറ്റ്ഫ്ലിക്സ് നടപ്പാക്കുന്നുണ്ട്.
Post Your Comments