BollywoodCinemaLatest NewsWOODs

വീണ്ടും മകളുടെ പ്രായമുള്ളവളെ കെട്ടാൻ നാണം ഇല്ലേടോ?: ആമീർ ഖാനെ പരിഹസിച്ച് കെആർകെ

നടൻ ആമിർ ഖാൻ വീണ്ടും മറ്റൊരു ബന്ധത്തിന്റെ പേരിൽ തലക്കെട്ടുകളിൽ ഇടംപിടിച്ചു

ബോളിവുഡ് അഭിനേതാക്കൾ പലപ്പോഴും തങ്ങളുടെ കൂടെ അഭിനയിക്കുന്നവരെ ഡേറ്റിംങ് ചെയ്യാറോ കല്ല്യാണം കഴിക്കോറോ ഉണ്ട്, അതെല്ലാം വൻ വാർത്തയായി മാറാറും ഉണ്ട്.

വിവാഹവും വിവാഹ മോചനവും എല്ലാമായി വ്യക്തിജീവിതം എപ്പോഴും വിവാദമാക്കുന്ന നടൻ ആമിർ ഖാൻ വീണ്ടും മറ്റൊരു ബന്ധത്തിന്റെ പേരിൽ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ആമിർ ഖാൻ ഫാത്തിമ സന ​​ഷെയ്ഖ് എന്നിവരെക്കുറിച്ചാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അത്തരത്തിൽ. ഇരുവരും ഡേറ്റിംങിലാണ് എന്നും ഉടനെ വിവാഹം കഴിക്കുമെന്നും ചിലർ പറയുന്നു.

ബോളിവുഡിൽ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിർ തന്റെ ജോലിയിൽ നിന്ന് കുറച്ച് നാളായി അവധിയിലാണ്, തന്റെ സ്വകാര്യ ജീവിതം ദംഗൽ സഹനടിയായ ഫാത്തിമ സന ​​ഷെയ്‌ഖിനൊപ്പം ആസ്വദിക്കുകയാണ് എന്നതാണ് ചർച്ചാ വിഷയം. കൂടാതെ സ്വയം പ്രഖ്യാപിത നിരൂപകനും ഫിലിം ട്രേഡ് അനലിസ്റ്റുമായ കമാൽ ആർ ഖാൻ, കെആർകെ, ഇതേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലായി മാറി. ബോളിവുഡിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും സെലിബ്രിറ്റികളെയോ അവരുടെ വ്യക്തിജീവിതത്തെയോ, പരാജയങ്ങളെയോ കുറിച്ച് പരിഹസിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് കെആർകെ.

“ബ്രേക്കിംഗ് ന്യൂസ്: ആമിർ ഖാൻ തന്റെ മകളുടെ പ്രായമുള്ള ഫാത്തിമ സന ​​ഷെയ്ഖുമായി ഉടൻ വിവാഹിതനാകാൻ പോകുന്നു. ആമിർ ഖാൻ അവരുടെ ദംഗൽ എന്ന സിനിമയുടെ സമയം മുതൽ സനയുമായി ഡേറ്റിംഗ് നടത്തുന്നുണ്ട്.” എന്നാണ് കെആർകെ ട്വീറ്റ് ചെയ്തത്. അതേസമയം, ആമിർ ഖാനെ കുറിച്ച് മോശം പരാമർശം നടത്തിയതിന് കെആർകെയെ നിരവധി പേരാണ് വിമർശിക്കുന്നതും.

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button