BollywoodCinemaLatest NewsWOODs

ഭരണ ഘടനയെ അപമാനിക്കുന്നതിന് തുല്യമാണ് കേരള സ്റ്റോറി നിരോധിക്കുന്നതും: രൂക്ഷമായി പ്രതികരിച്ച് നടി കങ്കണ റണാവത്

അദാ ശർമ്മയാണ് കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

കേരള സ്റ്റോറിക്ക് ഏർപ്പെടുത്തുന്ന വിലക്ക് ഭരണ ഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടി കങ്കണ റണാവത്ത്. പ്രശസ്തമായ ഉത്തരാഖണ്ഡിലുള്ള, ഹരിദ്വാറിലെ ക്ഷേത്രത്തിൽ അനുഗ്രഹം തേടിയെത്തിയതായിരുന്നു നടി. തന്റെ സന്ദർശന വേളയിൽ, അദാ ശർമ്മ അഭിനയിച്ച ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കങ്കണ.

ആരുടെ സിനിമയ്ക്ക് ആയാലും സെൻസർ ബോർഡ് അംഗീകാരം നൽകുമ്പോൾ അതിനെ മറ്റുള്ളവർ എതിർക്കേണ്ടതില്ലെന്നായിരുന്നു സിനിമയുടെ വിലക്കിനെ കുറിച്ച് ചോദിച്ചപ്പോൾ താരം മറുപടി പറഞ്ഞത്.

ലാൽ സിംഗ് ഛദ്ദയെ നിരോധിക്കാൻ ആഗ്രഹിക്കുന്നവരെ പോലെ തന്നെ കേരള സ്റ്റോറി നിരോധിക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നത് തെറ്റാണെന്ന് ഷബാന ആസ്മിയും തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു.

കൂടാതെ കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ കാണാതായതായും, ഭീകര സംഘടനയായ ഐഎസിൽ ചേർന്നതായുമുള്ള ട്രെയിലർ പുറത്ത് വന്നതിനെ തുടർന്ന് വൻ വിമർശനം നേരിട്ടിരുന്നു. ഈ അവകാശവാദം രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാവുകയും ഇതിന്റെ സത്യാവസ്ഥയെ പലരും ചോദ്യം ചെയ്യുകയും ചെയ്ത് രം​ഗത്തെത്തിയിരുന്നു.

യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവരോടൊപ്പം അദാ ശർമ്മയാണ് കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഭ്യന്തര ബോക്‌സ് ഓഫീസിൽ ചിത്രം ഇതുവരെ 200 കോടി രൂപക്ക് മേൽ കളക്ഷൻ നേടി കുതിക്കുകയാണ്. സർക്കാർ സ്ഥാപനമായ സെൻസർ ബോർഡ് സിനിമയ്ക്ക് അംഗീകാരം നൽകിയാൽ അതിനെ ചോദ്യം ചെയ്ത് പലരും വരുന്നതിനെതിരെ രൂക്ഷ വിമർശനമാണ് നടി കങ്കണ നടത്തിയത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button