ബിഗ്ബോസ് ഷോയിൽ എത്തിയതോടെയാണ് തന്റെ ജീവിതം മാറി മറിഞ്ഞതെന്ന് നടി സണ്ണി ലിയോൺ വെളിപ്പെടുത്തി. തന്റെ യാത്ര അങ്ങനെ എളുപ്പമായിരുന്നില്ല എന്ന് ഓർക്കുന്നു നടി, വധഭീഷണികൾ, ബോംബ് ഭീഷണികൾ, വിദ്വേഷം എന്നിങ്ങനെ താൻ നേരിടാൻ ബാക്കി യാതൊന്നും ഇല്ലെന്ന് നടി പറഞ്ഞു.
എന്നാൽ സൽമാൻ ഖാന്റെ ഷോയിൽ ലിയോണിന്റെ യഥാർത്ഥ വ്യക്തിത്വത്തെക്കുറിച്ച് ആളുകൾ അറിയാൻ തുടങ്ങിയതോടെയാണ് തന്നെ ആളുകൾ മനസ്സിലാക്കി തുടങ്ങിയതും സ്നേഹിക്കാൻ തുടങ്ങിയതെന്നും നടി പറഞ്ഞു.
അഡൾട്ട് മേഖലയിൽ നിന്നാണ് താൻ ഈ രംഗത്തേക്ക് കടന്നുവന്നതെന്നും താരം വ്യക്തമാക്കി. ബിഗ്ബോസ് ഷോയിൽ നിന്ന് തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു എന്നും സണ്ണി പറയ്ഞ്ഞു. ബോളിവുഡിലേക്ക് മാറുമ്പോൾ നേരിടേണ്ടി വന്ന തടസ്സങ്ങളെ കുറിച്ച് പോലും സണ്ണി ലിയോൺ പറഞ്ഞിരുന്നു. “ഷോയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഒരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നു. വധഭീഷണിയും ബോംബ് ഭീഷണിയും ഉണ്ടായി, ജീവന് ഭീഷണിയുണ്ടായിരുന്നു.
അതുകൊണ്ട് ഇന്ത്യയിലേക്ക് തിരിച്ചുപോകണ്ട എന്നാണ് താൻ നിരന്തരം ഭർത്താവിനോട് പറഞ്ഞിരുന്നതെന്നും നടി വ്യക്തമാക്കി. എന്നാൽ ഷോയിൽ പങ്കെടുക്കേണ്ട എന്ന് ഓർത്തിരിക്കുമ്പോഴും നിരന്തരം ബിഗ്ബോസിൽ നിന്ന് വിളികൾ വന്നിരുന്നത് കൊണ്ടാണ് പങ്കെടുത്തത്, അത് ലോകം മുഴുവൻ ആളുകൾ തന്നെ മനസ്സിലാക്കി കൂടെ നിർത്തുന്നതിൽ സഹായകരമായി എന്നും സണ്ണി ലിയോൺ.
Post Your Comments