ജീവിതത്തിൽ സിനിമാ രംഗത്ത് നിന്ന് നേരിടേണ്ടി വന്നിട്ടുള്ള മോശം അനുഭവങ്ങളെക്കുറിച്ച് പോലും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് പ്രിയങ്ക ചോപ്ര.
തന്നെ ഉദ്ദേശിച്ച് ഒരു നിർമ്മാതാവ് സ്റ്റൈലിസ്റ്റിനോട് എനിക്ക് അവളുടെ അടിവസ്ത്രം കാണണമെന്ന് പറഞ്ഞതായാണ് താരം വെളിപ്പെടുത്തിയത്. ചലച്ചിത്രമേഖലയിൽ തന്റെ കരിയർ ആരംഭിക്കുമ്പോൾ ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ വച്ച് സംവിധായകൻ തന്നെ അസ്വസ്ഥനാക്കിയെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പറയുന്നു, സംവിധായകന്റെ ഈ നടപടി തന്നെ അപമാനിച്ചെന്നും സിനിമയിൽ നിന്ന് തന്നെ പിന്മാറിയെന്നും പ്രിയങ്ക പറഞ്ഞു.
“ഇത് 2002 അല്ലെങ്കിൽ ’03 ആയിരിക്കാം, ഞാൻ ഒരാളെ വശീകരിക്കുന്നതിനിടെ വസ്ത്രം അഴിച്ച് മാറ്റുവാനാണ് ആവശ്യപ്പെട്ടത്. അല്ലെങ്കിൽ എന്തിനാണ് ഈ സിനിമ കാണാൻ ആരെങ്കിലും വരുന്നത് എന്ന രീതിയിലായിരുന്നു ഇവർ പെരുമാറിയതെന്നും നടി പറയുന്നു. നടിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ കഥ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.
എന്നോട് പറഞ്ഞിട്ടില്ല, പക്ഷേ എന്റെ മുന്നിലിരിക്കുന്ന സ്റ്റൈലിസ്റ്റിനോട് ഇത് പറഞ്ഞു. മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അതെന്നാണ് നടി പറയുന്നത്. വളരെ വിഷമം തോന്നിപ്പോയെന്നും താരം പ്രതികരിച്ചു. ചില വൃത്തികെട്ട പൊളിറ്റിക്സ് കാരണം താൻ ബോളിവുഡിൽ നിന്ന് ഇടവേള എടുത്തതായി പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Post Your Comments