Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘കൊച്ചിയില്‍ മുസ്ലീംങ്ങള്‍ക്ക് വീട് കൊടുക്കില്ല, ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു’: പിവി ഷാജികുമാര്‍

കൊച്ചി: കൊച്ചിയിൽ മുസ്ലീംങ്ങള്‍ക്ക് വീട് നല്‍കില്ലെന്ന ആരോപണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിവി ഷാജികുമാര്‍. വാടക വീടിനായി നടത്തിയ തിരച്ചിലിടെ തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെയാണ് ഷാജികുമാര്‍ വെളിപ്പെടുത്തിയത്. കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ മുസ്ലീംങ്ങള്‍ക്ക് വീട് നല്‍കില്ലെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞതായാണ് അദേഹത്തിന്റെ ആരോപണം.

മുമ്പും രണ്ടുതവണ വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സില്‍നിന്ന് കളഞ്ഞതാണെന്നും ഷാജികുമാര്‍ പറയുന്നു. ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നെന്ന് വീടിന്റെ ചുമരില്‍ തൂക്കിയ യേശു തന്നോട് പറഞ്ഞുവെന്നും വീട് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിയെന്നും ഷാജികുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പിവി ഷാജികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കെന്നഡി സിനിമയുടെ കാര്യത്തിനായി ഞാൻ നേരിട്ട് വിളിച്ച് വിശദീകരണം തന്നിരുന്നു: അനുരാ​ഗ് കശ്യപിന് മറുപടി നൽകി വിക്രം

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ് കോളനിയില്‍ പോയി. ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു.

”പേരേന്താ…?”.

”ഷാജി”.

അയാളുടെ മുഖം ചുളിയുന്നു.

”മുസ്‌ലിമാണോ…?”

ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു.

”ഒന്നും വിചാരിക്കരുത്, മുസ്‌ലിംകള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്…”

”ഓ… ഓണര്‍ എന്ത് ചെയ്യുന്നു…”

”ഇന്‍ഫോപാര്‍ക്കില്‍.. കമ്പ്യൂട്ടര്‍ എന്‍ജിനീയറാ..”

നടിയും പ്രതിശ്രുത വരനും ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ കാർ തകർത്തു, ചോദ്യം ചെയ്ത ഐപിഎസുകാരന്റെ കാറിനിട്ട് ആഞ്ഞു തൊഴിച്ച് നടി

”ബെസ്റ്റ്…”

ഞാന്‍ സ്വയം പറഞ്ഞു.

ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ്.

ഷാജിയെന്നത് സര്‍വ്വമതസമ്മതമുള്ള പേരാണല്ലോ…

മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സില്‍ നിന്ന് കളഞ്ഞതാണ്…

”എനിക്ക് വീട് വേണ്ട ചേട്ടാ…”

ഞാന്‍ ഇറങ്ങുന്നു.

ചുമരിലെ പാവം യേശു എന്നോട് പറയുന്നു.

‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…’

shortlink

Related Articles

Post Your Comments


Back to top button