CinemaLatest NewsMollywoodWOODs

എഴുത്തുകാരൻ ആവട്ടെ, സിനിമക്കാർ ആവട്ടെ സ്വന്തം പേര് നാലുപേര് അറിയണമെങ്കിൽ മതം പിടിച്ചുള്ള ഇരവാദം മുഴക്കണം: കുറിപ്പ്

പോലീസ് പൊക്കുമ്പോൾ പലപ്പോഴും പെട്ടുപോകുന്നത് പാവം ഹൗസ് ഓണർമാരാണ്

മുസ്ലീം പേരുള്ളവർക്ക് കൊച്ചിയിൽ തമസിക്കാൻ വീട് കിട്ടുന്നില്ലെന്ന് പറഞ്ഞ എഴുത്തുകാരൻ പിവി ഷാജികുമാറിന്റെ വിവാദ പ്രസ്താവനക്കെതിരെ അഞ്ജു പാർവതി പ്രഭീഷ്.

എഴുത്തുകാരൻ ഷാജി കുമാറിന്റെ ഇതേ ടോണിലും ടെംബോയിലും ഉള്ള കരച്ചിൽ നേരത്തെ കേട്ടത് പുഴു സംവിധായിക രദീനയിൽ നിന്നാണ്. സിനിമയ്ക്ക് നല്ല സമർത്ഥമായ റിലീജിയസ് മാർക്കറ്റിങ് കം പ്രൊമോഷൻ നൽകാൻ ഇറക്കിയ ആ ചീഞ്ഞ ഐഡിയ പക്ഷേ അടപടലം അന്ന് ചീഞ്ഞു പോയതാണ്. ഇപ്പോൾ ദേ വീണ്ടുമെന്നാണ് എഴുത്തുകാരി കുറിച്ചിരിക്കുന്നത്.

കുറിപ്പ് ഇവിടെ വായിക്കാം

മുസ്ലീം ആയതുകൊണ്ട് കൊച്ചിയിൽ വീട് കിട്ടുന്നില്ലെന്ന എഴുത്തുകാരന്റെ രോദനം കണ്ടപ്പോൾ ഓർത്തത് പട്ടണപ്രവേശത്തിലെ ദാസനെയാണ്. തിലകനെയും സൈക്കിളിൽ ഇരുത്തി ചവിട്ടി പോകുമ്പോൾ ടിയാൻ പറയുന്നുണ്ട് നമ്മുടെ രണ്ടാളുടെയും ശബ്ദം ഒരേപോലെ ആണല്ലോ ചേട്ടാ എന്ന്.

എഴുത്തുകാരൻ ഷാജി കുമാറിന്റെ ഇതേ ടോണിലും ടെംബോയിലും ഉള്ള കരച്ചിൽ നേരത്തെ കേട്ടത് പുഴു സംവിധായിക രദീനയിൽ നിന്നാണ്. സിനിമയ്ക്ക് നല്ല സമർത്ഥമായ റിലീജിയസ് മാർക്കറ്റിങ് കം പ്രൊമോഷൻ നൽകാൻ ഇറക്കിയ ആ ചീഞ്ഞ ഐഡിയ പക്ഷേ അടപടലം അന്ന് ചീഞ്ഞു പോയതാണ്. ഇപ്പോൾ ദേ വീണ്ടും!

വെറുതെ കൊച്ചി based ആയിട്ടുള്ള സിനിമാപ്രമുഖരുടെ പട്ടിക തപ്പി. സംവിധായകരിൽ നാദിർഷ, ആഷിഖ് അബു, അൻവർ റഷീദ് തുടങ്ങിയ പ്രമുഖരുടെ നീണ്ട ലിസ്റ്റ്. ദുൽഖർ, ഫഹദ്, ആസിഫ്, സൗബിൻ തുടങ്ങിയ നടന്മാരും ആഷിക് അബു ഉൾപ്പെടെയുള്ള കൊച്ചി ദാറ്റ് സെയിം കൊച്ചി. എന്തിനധികം പറയുന്നു ലക്ഷദ്വീപ് ഫെയിം സംവിധായിക വരെ തമ്പടിച്ചിരിക്കുന്ന കൊച്ചിയിൽ  ഫ്ലാറ്റ് കിട്ടുന്നില്ലെന്ന ഇരവാദമൊക്കെ പണ്ടേയ്ക്കും പണ്ടേ സ്റ്റാൻഡ് വിട്ടുപോയതാണ്.

കൊച്ചിയിൽ എന്നല്ല നിലവിൽ എവിടെയും ഫ്ലാറ്റും അപ്പാർട്ട്മെന്റും കിട്ടാൻ പ്രയാസമാകുന്നത് മതം കൊണ്ടൊന്നുമല്ല, മറിച്ച് സിനിമയെന്ന പേരും പറഞ്ഞ് തരികിട വേലയും ലഹരി കച്ചവടവും  നടത്തുന്ന ഒരുപാട് ടീമുകൾ കാരണം പുലിവാൽ പിടിച്ച ഫ്ലാറ്റുടമകൾ കൊച്ചിയിലുണ്ട്.

കൊച്ചിയിൽ മാത്രമല്ല തിരുവനന്തപുരത്തും കോഴിക്കോട്ടും ഒക്കെയുണ്ട്. അങ്ങനെ പണി കിട്ടിയ ഫ്ലാറ്റുടമകൾ വാടകയ്ക്ക് ഫ്ലാറ്റ് നല്കുമ്പോൾ എല്ലാം അന്വേഷിക്കും. ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും. അത് സ്വാഭാവികം. വെറുതെ തൊട്ടതിനും പിടിച്ചതിനും ഒക്കെ മതം മതം എന്ന ഇരവാദവുമായി ഇറങ്ങി സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാതിരിക്കൂ മനുഷ്യരെ!

MDMA വേട്ട നിത്യ സംഭവം ആകുമ്പോൾ അതിന്റെ ഒക്കെ ഉറവിടം തേടി പോലീസ് എത്തുന്നത് പലപ്പോഴും വാടകയ്ക്ക് നൽകിയിട്ടുള്ള വീടുകളിൽ ആണ്. ദമ്പതികൾ എന്ന വ്യാജ്യേന വീടും ഫ്ലാറ്റും എടുത്ത് കച്ചവടം കൊഴുപ്പിക്കുന്ന ലഹരി ടീമുകൾ. പോലീസ് പൊക്കുമ്പോൾ പലപ്പോഴും പെട്ടുപോകുന്നത് പാവം ഹൗസ് ഓണർമാരാണ്. അപ്പോൾ ഭയം തോന്നുന്നത് സ്വാഭാവികം.

ശരിക്കും വല്ലാത്ത ഒരു അവസ്ഥ തന്നെ. എഴുത്തുകാരൻ ആവട്ടെ, സിനിമക്കാർ ആവട്ടെ സ്വന്തം പേര് നാല് പേര് അറിയണമെങ്കിൽ പോലും മതം പിടിച്ചുള്ള ഇരവാദം അങ്ങട് മുക്കി ഇടണം എന്ന ഗതിയിലായിട്ടുണ്ട്…

shortlink

Related Articles

Post Your Comments


Back to top button