
കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘ഹെഡ്മാസ്റ്റർ’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32-44 വരെ’ എന്നിവയാണ് മികച്ച ചിത്രങ്ങൾ.
എന്ന താൻ കേസ് കോഡ്, പകലും പാതിരവും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബൻ മികച്ച നടനായി. ദർശന രാജേന്ദ്രനാണ് (ജയ ജയ ജയഹേ, പുരുഷപ്രേതം) മികച്ച നടി. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ജൂറി ചെയർമാനും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. ജോർജ് ഓണക്കൂറാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
കെപി കുമാരന് ചലച്ചിത്ര രത്നം സമ്മാനിക്കും. റൂബി ജൂബിലി അവാർഡ് കമൽ ഹാസനാണ്. 2022 ലെ മികച്ച അന്യഭാഷാ ചിത്രമായി പൊന്നിയിൻ സെൽവൻ തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര പ്രതിഭ പുരസ്കാരം: വിജയ രാഘവൻ, ശോഭന, വിനീത്, ഗായത്രി അശോകൻ, മോഹൻ ഡി. കുറിച്ചി എന്നിവർക്കാണ്.
മികച്ച സഹനടൻ: തമ്പി ആന്റണി (ഹെഡ്മാസ്റ്റർ), അലൻസിയർ (അപ്പൻ), സഹനടി: ഹന്ന റെജി കോസി (കൂമൻ), ഗാർഗി അനന്തൻ (ഏകൻ അനേകൻ), ബാലതാരം: ആകാശ് രാജ് (ഹെഡ്മാസ്റ്റർ) , ബേബി ദേവാനന്ദൻ (മാളികപ്പുറം) എന്നിവരാണ്. മികച്ച തിരക്കഥ: സണ്ണി ജോസഫ്, ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് (സാൾട്ട് ഓഫ് ദ എർത്ത്).
മികച്ച ഗാനരചയിതാവ്: വിനായക് ശശികുമാർ, സംഗീത സംവിധാനം: കാവാലം ശ്രീകുമാർ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, ഗായകൻ : കെ.എസ്. ഹരിശങ്കർ, ആലാപനം: നിത്യ മാമ്മൻ, ഛായാഗ്രാഹകൻ: എബ്രഹാം ജോസഫ് കൂടാതെ സിനിമാ മേഖലയിലുള്ള വിവിധ വിഭാഗങ്ങൾക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
Post Your Comments