
കൊച്ചി: നടി കീർത്തി സുരേഷിനും കുടുംബത്തിനുമെതിരെ വ്യാപകമായ സൈബർ ആക്രമണം.വ്യവസായി ഫർഹാൻ ബിൻ ലിഖായത്തുമായി കീർത്തി സുരേഷ് പ്രണയത്തിലാണെന്നുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് സൈബർ ആക്രമണം ഉയർന്നത്. ഫർഹാനോടൊപ്പമുളള ചിത്രം കീർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രണയ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്.
നേരത്തെ, വിവാദ ചിത്രം ദ് കേരള സ്റ്റോറിയെ പിന്തുണച്ച് കീർത്തിയുടെ പിതാവും നിർമ്മതാവുമായ സുരേഷ് കുമാർ രംഗത്ത് എത്തിയിരുന്നു. ‘ഇവിടെ നിന്ന് എത്രയോ പേര്‍ ജിഹാദിന് സിറിയയില്‍ പോയതിനെ കുറിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഇതിനെ എതിര്‍ത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. അവരെല്ലാവരും വന്ന് ചിത്രം കാണണം. നല്ല സിനിമയാണ്. കേരള സമൂഹം മുഴുവന്‍ ഇത് മനസിലാക്കണം. വളരെ നല്ല രീതിയില്‍ അത് ചിത്രീകരിച്ചിട്ടുണ്ട്’ എന്നായിരുന്നു സുരേഷ് കുമാർ പറഞ്ഞത്.
രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കി നവാഗത സംവിധായകന്‍ മനീഷ് കുറുപ്പിന്റെ സിനിമ ‘വെള്ളരിക്കാപ്പട്ടണം’
സോഷ്യൽ മീഡിയയിൽ സുരേഷ് കുമാറിന്റെ വാക്കുകൾ ചർച്ചയാകുമ്പോഴാണ് കീർത്തിയുടേയും സുഹൃത്തിന്റേയും ചിത്രം വൈറലാവുന്നത്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. സുരേഷ് കുമാർ സ്വന്തം മകളെ കേരള സ്റ്റോറി കാണിച്ചില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. കേരള സ്റ്റോറി എല്ലാവരും കാണണമെന്ന് പറഞ്ഞ സുരേഷ് കുമാറിന്റെയും മേനകയുടെയും വീട്ടിലും കേരള സ്റ്റോറി ആണോ ഓടുന്നത് എന്നും ചിലർ ചോദിക്കുന്നു.
എന്നാൽ പ്രണയവാർത്ത വലിയ ചർച്ചയായതോടെ വിഷയത്തിൽ പ്രതികരിച്ച് കീർത്തി സുരേഷ് രംഗത്ത് വന്നിരുന്നു. തന്റെ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോൾ പറയാമെന്നും തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും കീർത്തി സുരേഷ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
Post Your Comments