CinemaKollywoodLatest NewsWOODs

കാണുമ്പോഴൊക്കെ സി​ഗരറ്റ് വലി നിർത്താൻ പറയും, നല്ല ആരോ​ഗ്യത്തോടെയിരിക്കാൻ കാരണവും ബാബു: രജനീകാന്ത്

മുഖത്ത് എപ്പോഴും പുഞ്ചിരിയുമായി മാത്രം കണ്ടിരുന്ന വ്യക്തിയായിരുന്നു ശരത്തെന്നും താരം

അന്തരിച്ച നടനും സുഹൃത്തുമായ ശരത് ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. ദീർഘായുസ്സിനായി പുകവലി ഉപേക്ഷിക്കാൻ എന്നോട് എപ്പോഴും ആവശ്യപ്പെട്ടിരുന്ന ഉറ്റ മിത്രമായിരുന്നു ശരത് ബാബുവെന്ന് സൂപ്പർ താരം രജനീകാന്ത്.

സിനിമാ സെറ്റിൽ താൻ പുകവലിക്കുന്നത് കണ്ടാൽ അത് പോലും മേടിച്ചെടുത്ത് പുറത്തു കളയുമായിരുന്നു ശരത്തെന്നും രജനീകാന്ത് പറഞ്ഞു. തന്റെ ആരോ​ഗ്യത്തെ കരുതി ഇത്രയുമൊക്കെ ചെയ്ത സുഹൃത്തായതിനാൽ താൻ ശരത് ബാബുവിന് മുന്നിൽ പുകവലിക്കില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.

പ്രശസ്ത നടനായിരുന്ന ശരത് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ഹൈദരാബാദ് ആശുപത്രിയിൽ മരിച്ചത്. നടനാകുന്നതിന് മുമ്പ് തന്നെ തനിക്ക് ശരത് ബാബുവിനെ അറിയാമെന്നും തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു. നല്ല മനുഷ്യനും നല്ല സുഹൃത്തും മുഖത്ത് എപ്പോഴും പുഞ്ചിരിയുമായി മാത്രം കണ്ടിരുന്ന വ്യക്തിയായിരുന്നു ശരത്തെന്നും താരം ഓർമ്മിച്ചു.

ശരത് ഒരിക്കലും സീരിയസായി അല്ലെങ്കിൽ ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തോടൊപ്പം ഞാൻ അഭിനയിച്ച എല്ലാ സിനിമകളും മുള്ളും മലരും, മുത്ത്, അണ്ണാമലൈ, വേലൈക്കാരൻ എന്നിവ വളരെ വലിയ ഹിറ്റുകളായി മാറിയിരുന്നു. അണ്ണാമലൈയിൽ, വെല്ലുവിളി ഉയർത്തുന്ന ഈ സുപ്രധാന രംഗമുണ്ട്, എത്ര ടേക്ക് എടുത്തിട്ടും എനിക്കത് ശരിയാകുന്നില്ല, പക്ഷേ ശരത് ഒരു സി​ഗരറ്റ് തന്നിട്ട് മൂന്നോ നാലോ തവണ വലിച്ചിട്ട് തിരികെ കൊടുക്കാൻ പറഞ്ഞു. റിലാക്സായ താൻ അപ്രകാരം ചെയ്തെന്നും രജനീകാന്ത് പറഞ്ഞു.

നടന്മാരായ സൂര്യ, കാർത്തി, സുഹാസിനി തുടങ്ങി നിരവധി തമിഴ് സിനിമാ രംഗത്തെ പ്രമുഖർ ശരത് ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button