സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി ട്രെയിലർ റിലീസ് മുതൽ വിവാദം സൃഷ്ടിച്ചു മുന്നേറിയ ചിത്രമാണ്. കേരള സ്റ്റോറിക്ക് മുൻപിൽ നുണകൾ തകർന്നു, ഈ സിനിമയുടെ കണ്ണാടിയിൽ ബോളിവുഡിന്റെ ചത്ത, വിരൂപമായ മുഖം കാണാമെന്ന് പറഞ്ഞ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ.
ബോളിവുഡിന്റെ നിർജ്ജീവ മുഖം ചിത്രത്തിലൂടെ വ്യക്തമായെന്നും താരം തുറന്നെഴുതി. മറ്റുള്ളവരോടും നമ്മോടും കള്ളം പറയുന്നതിൽ ഞങ്ങൾ വളരെ സുഖമുള്ളവരാണ്, ആരെങ്കിലും മുന്നോട്ട് പോയി സത്യം കാണിക്കുമ്പോൾ നമ്മൾ ഞെട്ടിപ്പോകുമെന്നും ആർജിവി കുറിപ്പിൽ വ്യക്തമാക്കി.
ആർജിവി മാത്രമല്ല ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ദി കേരള സ്റ്റോറി’ നിരോധിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ചിന്ത തെറ്റാണെന്ന് പറഞ്ഞ മുതിർന്ന നടി ശബാന ആസ്മിയും എല്ലാവിധ പിന്തുണയും ചിത്രത്തിന് നൽകി കങ്കണയും എത്തിയിരുന്നു.
ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 187 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ നേടിയത്.
സുദീപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി നിർമ്മിച്ചിരിക്കുന്നത് വിപുൽ ഷായാണ്
Post Your Comments