മലയാളികളുടെ പ്രിയതാരം ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ എംഎ നിഷാദ്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ കഥാപാത്രം, രാജീവ് മേനോനാണ്. ഓർമ്മയില്ലെ രാജീവ് മേനോനെ? എന്റെ ലൈഫ് അത് എന്റേത് മാത്രമാ. ഞാനത് അലമാരയിൽ വെച്ച് പൂട്ടും. ചില്ല് പാത്രം പോലെ എറിഞ്ഞെുടക്കും, റബ്ബർ പന്ത് പോലെ തട്ടികളിക്കും, ചപ്പാത്തി പോലെയിട്ട് പരത്തും, ദോശപോലെ ചുട്ടുതിന്നും അതയാൾ ലൈഫിന് കൊടുക്കുന്ന ഡെഫനിഷനാണ്.
പിതൃത്വത്തിന്റെ നൈർമ്മല്ല്യം അയാൾ അനുഭവിച്ചറിഞ്ഞ് തുടങ്ങുമ്പോൾ, അയാളുടെ രക്തത്തിൽ പിറന്ന കുഞ്ഞ് അയാൾക്കന്യമാകുമ്പോൾ മാഗി എന്ന സ്ത്രീയോട്, മാതൃതുല്ല്യമായ സ്നേഹത്തോടെ അയാൾ ചോദിക്കുന്ന ചേദ്യം, ”ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?”
ഓരോ പ്രേക്ഷകന്റെ മനസ്സിലും അയാളുടെ ചോദ്യം എന്നും നീറുന്ന നോവായി അവശേഷിക്കും. അതൊരു മാജിക്കാണ്, മോഹൻ ലാൽ എന്ന അതുല്ല്യ പ്രതിഭക്ക് മാത്രം അവതരിപ്പിക്കാൻ പറ്റുന്ന മാജിക്കാണെന്നും സംവിധായകൻ കുറിച്ചു.
കുറിപ്പ് വായിക്കാം
ഇന്ന് മോഹൻലാൽ ദിനം മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എന്ന ലാലേട്ടന്റെ ജന്മദിനമാണ്. തിരുവനന്തപുരം പൂജപ്പുരക്കടുത്ത്, മുടവൻമുകൾ എന്ന സ്ഥലത്ത്, എൺപതുകളുടെ തുടക്കത്തിൽ, അതായത് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നരേന്ദ്രനായി വേഷപ്പകർച്ച നടത്തിയ ആ കാലത്ത് തന്നെ മോഹൻലാൽ എന്ന അതുല്ല്യ പ്രതിഭയെ ഞാൻ ആദ്യമായി കണ്ടു. എന്റെ ഒരു ബന്ധു വീട്, അദ്ദേഹത്തിന്റെ ഹിൽ വ്യൂ എന്ന വീടിന്റെ അടുത്താണ്.
റിട്ട: പോലീസ് സൂപ്രണ്ട് അബ്ദുൾ ഖാദർ എന്ന എന്ററെ ബന്ധുവിന്റെ വീട്ടിൽ വെച്ച് തോള് ചരിച്ച് അയാൾ നടന്ന് പോകുന്നത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. ഇന്നലെ, ഞാൻ മുടവൻ മുകളിൽ പോയിരുന്നു. മരണപ്പെട്ട് പോയ, ബന്ധുവിന്റെ വീട്ടിൽ. കൂടെ വന്ന കസിൻ നിയാസിന് മോഹൻലാലിന്റെ വീട് കാണണമെന്ന് പറഞ്ഞപ്പോൾ വണ്ടിയെടുത്ത് ആ വീടിന്റെ മുന്നിലൂടെ ഒന്ന് കറങ്ങി. തിരികേ എറണാകുളത്തേക്കുളള യാത്രയിൽ, എന്റെ മനസ്സിലേക്ക് ആദ്യം വന്നത് നരേന്ദ്രനല്ലായിരുന്നു. അധികമാരും കൊട്ടിഘോഷിക്കാത്ത ബാലുകിരിയത്ത് സംവിധാനം ചെയ്ത
വിസയിലെ സണ്ണിയായിരുന്നു.
പൂച്ചക്കൊരം മുക്കൂത്തിയിലെ ശ്യാം, ഉയരങ്ങളിലെ ജയകൃഷ്ണൻ. ടി പി ബാലഗോപാലൻ, മിഴിനീർപൂവിലെ റിച്ചാർഡ്, അധ്യായം ഒന്നു മുതലിലെ വിഷ്ണു. വെളളാനകളുടെ നാട്ടിലെ CP പവിത്രൻ നായർ. സദയത്തിലെ സത്യനാഥ്. മുന്തിരിതോപ്പുകളിലെ സോളമൻ, തൂവാനതുമ്പികളിലെ ജയകൃഷ്ണൻ. കിരീടത്തിലെ സേതുമാധവൻ, ദേവാസുരത്തിലെ നീലകണ്ഠൻ. കരിയിലക്കാറ്റ് പോലെയിലെ അച്ചുതൻ കുട്ടി. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. പക്ഷെ, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ കഥാപാത്രം, രാജീവ് മേനോനാണ്. ഓർമ്മയില്ലെ രാജീവ് മേനോനെ? എന്റ്റെ ലൈഫ് അത് എന്റേത് മാത്രമാ. ഞാനത് അലമാരയിൽ വെച്ച് പൂട്ടും. ചില്ല് പാത്രം പോലെ എറിഞ്ഞെുടക്കും, റബ്ബർ പന്ത് പോലെ തട്ടികളിക്കും, ചപ്പാത്തി പോലെയിട്ട് പരത്തും, ദോശപോലെ ചുട്ടുതിന്നും അതയാൾ ലൈഫിന് കൊടുക്കുന്ന ഡെഫനിഷനാണ്. പിതൃത്വത്തിന്റെ നൈർമ്മല്ല്യം അയാൾ അനുഭവിച്ചറിഞ്ഞ് തുടങ്ങുമ്പോൾ, അയാളുടെ രക്തത്തിൽ പിറന്ന കുഞ്ഞ് അയാൾക്കന്യമാകുമ്പോൾ മാഗി എന്ന സ്ത്രീയോട്, മാതൃതുല്ല്യമായ സ്നേഹത്തോടെ അയാൾ ചോദിക്കുന്ന ചേദ്യം, ”ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?”
ഓരോ പ്രേക്ഷകന്റെ മനസ്സിലും അയാളുടെ ചോദ്യം എന്നും നീറുന്ന നോവായി അവശേഷിക്കും. അതൊരു മാജിക്കാണ്, മോഹൻ ലാൽ എന്ന അതുല്ല്യ പ്രതിഭക്ക് മാത്രം അവതരിപ്പിക്കാൻ പറ്റുന്ന മാജിക്ക്. പത്മരാജൻ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, വേണുനാഗവളളി, ഐ വി ശശി കമൽ, ഈ പ്രതിഭാധനരായ സംവിധായകരുടെ സിനിമകളിലൂടെ ജനകീയനായി മോഹൻലാൽ എങ്കിലും അദ്ദേഹത്തിലെ നടന് വെല്ലുവിളി
ഉയർത്തിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയത് സിബി മലയിലാണ്. സദയം, കിരീടം, ദശരഥം, ഭരതം, തുടങ്ങിയ ചിത്രങ്ങൾ. എം ടി യുടേയും ലോഹിതദാസിന്റേയും തിരക്കഥകളുടെ സാന്നിധ്യം വിസ്മരിക്കുന്നില്ല. ലാൽ എന്ന നടനെ ഒരു പ്രത്യേക പരിവേഷത്തിൽ സ്ഫടികത്തിലൂടെ ഭദ്രൻ അവതരിപ്പിച്ചു, ആട് തോമ ഇന്നും ചെറുപ്പക്കാരുടെ ഹരമാണ്. താഴ്വാരത്തിലെ ബാലനെ എങ്ങനെ മറക്കും.
അയാളോളം പൗരുഷമുളള കഥാപാത്രം, അത്രമേൽ ഇഷ്ടം, ബാലൻ എനിക്കൊരു ഹരമാണ്. ”കൊല്ലാനായി അവനും, ചാവാതിരിക്കാൻ ഞാനും”. ആനന്ദൻ മണിരത്നം എന്ന സംവിധായകന്റെ ക്ളാസ്സിക്ക്, അതിലെ ആനന്ദൻ നമ്മെ വിസ്മയിപ്പിക്കും. കഥകളി നടൻ കുഞ്ഞിക്കുട്ടൻ, വാനപ്രസ്ഥത്തിലെ മോഹൻലാൽ കഥാപാത്രം, ഈ സിനിമയിൽ നിങ്ങൾ മോഹൻലാലിനെ കാണില്ല, കുഞ്ഞിക്കുട്ടൻ ആടുന്ന കളിയിൽ നമ്മൾ ലയിക്കും. രാജീവ് മേനോനെയും ആനന്ദിനേയും, കുഞ്ഞിക്കുട്ടനേയും, അവതരിപ്പിക്കാൻ ഇന്ന് ഈ ഭൂമി മലയാളത്തിൽ ഒരേയൊരു നടനേയുളളൂ, ”മോഹൻ ലാൽ” ശ്രീ മോഹൻലാലിന് ജന്മദിനാശംസകൾ എന്നാണ് സംവിധായകൻ കുറിച്ചത്.
Leave a Comment