കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി സത്യരത്നം ഒരുക്കുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥയായ ലീഡർ രാമയ്യയിൽ തമിഴ് നടൻ മക്കൾ സെൽവൻ വിജയ് സേതുപതിയെത്തുന്നു.
ഇതാദ്യമായാണ് വിജയ് സേതുപതി ഒരു ബയോപിക്കിൽ അഭിനയിക്കുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവചരിത്രത്തിൽ 800 എന്ന പേരിൽ അഭിനയിക്കേണ്ടിയിരുന്നെങ്കിലും, തമിഴ് സമൂഹത്തിൽ നിന്നുള്ള തിരിച്ചടിയെത്തുടർന്ന് താരം ആ പ്രോജക്റ്റിൽ നിന്ന് ഒഴിവായിരുന്നു.
15 ദിവസത്തിലധികം ഷൂട്ടിംഗ് ശേഷിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഏകദേശം പൂർത്തിയാക്കി, സിദ്ധരാമയ്യ സാറിന്റെ ബാല്യകാല ചിത്രീകരണം പൂർത്തിയാക്കുകയാണ്, ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ ഉടൻ വെളിപ്പെടുത്തുമെന്നും സംവിധായകൻ സത്യരത്നം വ്യക്തമാക്കി.
ഹയാത്ത് പീര, ഗുരുദത്ത് കുൽക്കർണി, ചെന്നപ്പ ഹലാലി എന്നിവരും സിദ്ധരാമയ്യയുടെ വലിയ ആരാധകരും അനുയായികളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ധരാമയ്യയുടെ ജീവിതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഒരു കൊമേഴ്സ്യൽ സിനിമയുടെ എല്ലാ ഘടകങ്ങളും അതിലുണ്ടാകും. ഒരു പ്രണയകഥ, മൂന്ന് ഗാനങ്ങൾ, എന്ന് തുടങ്ങി ഒരു വാണിജ്യ സിനിമയിൽ പ്രേക്ഷകർക്ക് പരിചിതമായ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചാണ് ചിത്രമെത്തുകയെന്നും സംവിധായകൻ പറഞ്ഞു.
Post Your Comments