CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘മുസ്ലീം പള്ളിയിലോ ക്ഷേത്രത്തിലോ ആയിരുന്നെങ്കിലും ആ രംഗം അതുപോലെ ചിത്രീകരിച്ചേനെ’: ജൂഡ് ആന്തണി

കൊച്ചി: ‘2018’ സിനിമയ്ക്ക് എതിരെ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് സ്വാധീനം ഉൾകൊണ്ടെന്ന തരത്തിൽ രംഗങ്ങൾ ഉപയോഗിച്ചുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സംവിധായകൻ 2018ലെ പ്രളയകാലത്ത് പള്ളിയിൽ നിന്നുണ്ടായ ആഹ്വാനം ചെവികൊണ്ടാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത് എന്ന് ചിത്രത്തിലെ രംഗങ്ങളിൽ കാണിക്കുന്നുണ്ട്.

ഇതിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായാണ് ജൂഡ് രംഗത്ത് വന്നത്. സിനിമയിൽ ആ രംഗം മനഃപൂർവം കൂട്ടിച്ചേർത്തതല്ല എന്നാണ് ജൂഡ് പറയുന്നു. പള്ളിയിലെ അച്ഛൻ വിളിച്ചതു പ്രകാരമാണ് മത്സ്യത്തൊഴിലാളികൾ അന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയതെന്ന് പ്രളയസമയത്തുള്ള ഒരു വീഡിയോ ക്ലിപ്പിൽ അന്നത്തെ കളക്ടർമാരിൽ ഒരാൾ പറയുന്നുണ്ട് എന്ന് ജൂഡ് വ്യക്തമാക്കുന്നു.

‘എന്റെയും ഉര്‍വ്വശിയുടെയും അഭിനയം ശരിയല്ലെന്ന്, പത്ത് നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ട്’: മുകേഷ്

ഇതേപ്പറ്റി മത്സ്യത്തൊഴിലാളികളോട് അന്വേഷിച്ചപ്പോൾ ഇക്കാര്യം സത്യമാണെന്നും പള്ളിമണി മുഴങ്ങുന്നത് കേട്ടാണ് എല്ലാവരും കൂടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്നും അവർ പറഞ്ഞതായും ജൂഡ് പറഞ്ഞു. ക്രിസ്ത്യൻ പള്ളിയിലുണ്ടായ ഈയൊരു നീക്കം മുസ്ലിം പള്ളിയിലോ ക്ഷേത്രത്തിലോ ആണ് ഉണ്ടായതെങ്കിൽ അതും ഇതുപോലെ തന്നെ സിനിമയിൽ ഉൾപ്പെടുത്തി ചിത്രീകരിക്കുമായിരുന്നു എന്നും ജൂഡ് കൂട്ടിച്ചേർത്തു.

 

 

shortlink

Related Articles

Post Your Comments


Back to top button