തന്നെ ആദരിക്കുന്ന രണ്ട് മണിക്കൂർ പരിപാടിക്ക് മീന ആവശ്യപ്പെട്ടത് 13 ലക്ഷം രൂപയെന്നും, തുക നൽകാമെന്ന് സമ്മതിച്ച ശേഷമാണ് താരം എത്തിയതെന്നും നടന്റെ വെളിപ്പെടുത്തൽ.
മലയാളത്തിൽ അടക്കം ഏറെ ആരാധകരുള്ള നടിയാണ് മീന. നടി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ മീനയുടെ മകൾ നൈനിക തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. വളരെ വേദനാജനകമായ കാര്യങ്ങളാണ് ഇത്തരം വാർത്തകളെന്നും അമ്മയെ ഓർത്ത് വ്യാജ വാർത്തകൾ കൊടുക്കുന്നത് നിർത്തുവാനും നൈനിക ആവശ്യപ്പെട്ടിരുന്നു.
നടനും മാധ്യമപ്രവർത്തകനുമായ രംഗനാഥൻ മീനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. രംഗനാഥന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. 40 വർഷം പൂർത്തിയാക്കിയതിന് മീനയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ടതായി രംഗനാഥൻ ആരോപിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ ആദ്യം വിസമ്മതിച്ച മീന, സംഘാടകർ തുക നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് എത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.
രാത്രി എട്ടുമുതൽ പത്തുവരെയുള്ള രണ്ടു മണിക്കൂർ പരിപാടിക്ക് 13 ലക്ഷം രൂപയാണ് മീന ആവശ്യപ്പെട്ടത്. സ്വകാര്യ യൂട്യൂബ് ചാനൽ തുക നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കാൻ മീന സമ്മതിച്ചതെന്നും വിവാദ നായകൻ ബയൽവാൻ വെളിപ്പെടുത്തി.
Post Your Comments