ഞാന്‍ ഇന്നലെ കിഡ്‌നി കഴുകി കറക്ടായിട്ട് തിരിച്ച് വച്ചു, ഇനി ഇപ്പോ കഴുകുന്നില്ല: ട്രോളിനു മറുപടിയുമായി നവ്യ

'ചേച്ചി കിഡ്‌നി ആ വെള്ളത്തില്‍ കഴുകി എടുക്കാമോ' എന്ന് കമന്റ്

ഒരു ടെലിവിഷൻ ഷോയ്ക്കിടെ സന്യാസിമാര്‍ ആന്തരികാവയം പുറത്തെടുത്ത് ക്ലീന്‍ ചെയ്ത് വെക്കുമെന്നു താൻ കേട്ടിട്ടുണ്ടെന്നു നടി നവ്യ നായര്‍ പറഞ്ഞത് ട്രോളുകളില്‍ ഇടം നേടിയിരുന്നു. നവ്യ പങ്കെടുക്കുന്ന പല പരിപാടികളിലും ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളും താരത്തിന് നേരെ ഉയരാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തന്നെ വിമർശിച്ച ഒരാൾക്ക് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാന്‍ ഗ്രീസില്‍ എത്തിയ നവ്യ ഒരു തടാകത്തിന് മുന്നില്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നിരുന്നു. ലൈവില്‍ താരം സംസാരിക്കുന്നതിനിടെയാണ് ‘ചേച്ചി കിഡ്‌നി ആ വെള്ളത്തില്‍ കഴുകി എടുക്കാമോ’ എന്ന കമന്റ് വന്നത്.

read also: വികസന പദ്ധതികൾ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാർ ഭരണത്തിൽ 2വർഷം പൂർത്തിയാക്കി, ഇതാണ് റിയൽ കേരള സ്റ്റോറി: മുഖ്യമന്ത്രി

ഈ കമന്റിന് നവ്യ മറുപടിയും കൊടുത്തു. ‘ഞാന്‍ ഇന്നലെ കിഡ്‌നി കഴുകി കറക്ടായിട്ട് തിരിച്ച് വച്ചു. ഇനി ഇപ്പോ കഴുകുന്നില്ല. ഇന്നലെ ഞങ്ങള്‍ സെയ്‌ലിംഗിന് ഒക്കെ പോയപ്പോള്‍ കിഡ്‌നി കഴുകി’ എന്നാണ് തമാശയോടെ താരം പ്രതികരിച്ചത്.

Share
Leave a Comment