കുറച്ച് നാളുകൾക്ക് മുൻപ് കൈതപ്രം ദാമോദരൻ നമ്പൂതിരി മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലായി മാറിയിരുന്നു.
ദിലീപ് ഗുരുത്വക്കേട് കാണിച്ചെന്നും ഗാന രചയിതാവിന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റിച്ചെന്നുമാണ് ദിലീപിനെക്കുറിച്ച് പറഞ്ഞത്. ദിലീപിന്റെ ഒട്ടനവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ എഴുതിയിട്ടുള്ള ആളാണ് കൈതപ്രം.
എന്നാൽ സല്ലാപം സിനിമയുടെ സെറ്റിൽ വച്ച് മഞ്ജു ഒരാളുടെ ഒപ്പം ഒളിച്ചോടി പോയി, പ്രൊഡ്യൂസറെന്ന് തെറ്റിദ്ധരിച്ച് പ്രൊഡക്ഷൻ മാനേജർക്കൊപ്പം ഒളിച്ചോടി പോകുകയായിരുന്നു എന്നാണ് കൈതപ്രം അന്ന് പറഞ്ഞത്.
മഞ്ജുവിനെ തിരിച്ച് കൊണ്ടുവന്ന് ഉപദേശിച്ച് ശരിയാക്കുകയായിരുന്നെന്നും കൈതപ്രം പറഞ്ഞിരുന്നു.
അന്ന് അത്തരത്തിൽ ഇരുവരെയും കുറിച്ച് പറഞ്ഞു, എന്നാൽ അതിനർഥം മനസ്സിൽ എല്ലാക്കാലത്തും വിരോധം വച്ച് നടക്കുകയല്ല, മഞ്ജു മകളെപ്പോലെയാണെന്നും അവൾ ക്ഷമിക്കട്ടെ എന്നും കൈതപ്രം പറഞ്ഞു.
കൈതപ്രത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഈ പരാമർശങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്. അദ്ദേഹത്തിന്റെ പരാമർശം അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങൾ സൃഷ്ടിച്ചത് സോഷ്യൽ മീഡിയയാണെന്ന് കൈതപ്രം പറഞ്ഞു.
Post Your Comments