GeneralLatest NewsMollywoodNEWSWOODs

എന്റെ വായില്‍ ലഹരി കുത്തിക്കയറ്റിയിട്ടുണ്ട്: കൂടുതൽ വെളിപ്പെടുത്തലുമായി ടിനി ടോം

അയാളുടെ പേര് പറഞ്ഞിട്ടെന്താണ്. നമുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണ്

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നടന്‍ ടിനി ടോമിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയത്താൽ മകനെ സിനിമയിലേയ്ക്ക് വിടാൻ ഭയമാണെന്നും പ്രമുഖ നടന് ലഹരി കാരണം പല്ലു നഷ്ടപ്പെട്ടുവെന്നും ടിനി തുറന്നു പറഞ്ഞതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

 മകന് ആരും ലഹരി വായില്‍ കുത്തിക്കയറ്റി കൊടുക്കില്ല എന്നായിരുന്നു ധ്യാനിന്റെ വിമര്‍ശനം. കൂടാതെ പല്ലുപോയ നടന്റെ പേര് വെളിപ്പെടുത്തണം എന്നും പലരും ആവശ്യപ്പെട്ടു. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ടിനി ടോം.

READ ALSO: അച്ഛനെ ഭയന്ന് കത്തിയും മുളക് പൊടിയും പെപ്പര്‍ സ്‌പ്രേയും കൊണ്ട് നടക്കുന്നു: ദുരനുഭവം വെളിപ്പെടുത്തി ഗ്ലാമി ഗംഗ

ലഹരി വായില്‍ കുത്തിക്കയറ്റില്ല എന്നു പറയുന്നത് ശരിയല്ല എന്നാണ് ടിനി ടോം പറഞ്ഞത്. തന്റെ വായില്‍ ലഹരി കുത്തിക്കയറ്റിയിട്ടുണ്ട് എന്നു കൗമുദി ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ടിനി പറഞ്ഞു.

‘ ധ്യാന്‍ പറഞ്ഞതില്‍ പ്രധാനമായും പറഞ്ഞത് മകന്‍റെ വായില്‍ ആരും കുത്തികേറ്റില്ല എന്നാണ്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തത്. അവന്‍ എന്റെ മകന്‍ തന്നെ ആണല്ലോ. ഉറപ്പായും അവന്‍ ഈ രംഗത്ത് എത്തുമ്പോള്‍ അത് സംശയിക്കാം. സിനിമയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായാലും വീട്ടുകാര്‍ക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ.- ടിനി ടോം പറഞ്ഞു.

ലഹരി ഉപയോഗിച്ച്‌ പല്ല് പൊടിഞ്ഞ നടന്റെ പേര് വെളിപ്പെടുത്താത്തതിനെക്കുറിച്ചും താരം പറഞ്ഞു. നടന്‍റെ പേര് പറയ് എന്ന് എല്ലാവരും പറയുന്നു. അദ്ദേഹത്തെ നമുക്ക് നാളെയും വേണം. റോള്‍ മോഡല്‍ ഒരിക്കലും മോശം മാതൃക ആകരുത് എന്നാണ് ഞാന്‍ പറഞ്ഞത്. അയാളുടെ പേര് പറഞ്ഞിട്ടെന്താണ്. നമുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണ്.- ടിനി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button