നടനും മാധ്യമപ്രവർത്തകനുമായ രംഗനാഥന്റെ പുതിയ വെളിപ്പെടുത്തൽ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. 40 വര്‍ഷം പൂര്‍ത്തിയാക്കിയതിന് മീനയെ ആദരിക്കുന്ന പരിപാടിക്കായി മീന ലക്ഷങ്ങളാണ് ആവശ്യപ്പെട്ടതെന്നു ആരോപിച്ച് രംഗനാഥന്‍. ആദ്യം പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച മീന ആ തുക നല്‍കാമെന്ന് സംഘാടകര്‍ പറഞ്ഞതോടെ സമ്മതിക്കുകയായിരുന്നു എന്നും നടൻ പറഞ്ഞു.
read also: ചിയോതിക്കാവിലെ മായ കാഴ്ചകളുമായി ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം: ജയന്റെ രണ്ടാം മോഷണം
രാത്രി 8 മണി മുതല്‍ 10 മണി വരെ, രണ്ടു മണിക്കൂര്‍ പ്രോഗ്രാമിനായി 13 ലക്ഷം രൂപ പ്രതിഫലമായി നല്‍കാമെന്ന് സ്വകാര്യ യൂട്യൂബ് ചാനല്‍ സമ്മതിച്ചു. ഇതോടെയാണ് മീന പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതെന്നും രജനികാന്തിനെ പരിപാടിയില്‍ കൊണ്ടുവന്നത് മീനയാണെന്നും ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞു.
മലയാളത്തില്‍ അടക്കം ടെലിവിഷന്‍ ഷോകളുടെ ഭാഗമായ മീന അമൃത ടിവിയിലെ അമ്മയും മകളും എന്ന പരിപാടിയിലും മഴവില്‍ മനോരമയിലെ എന്റെ അമ്മ സൂപ്പറാ എന്ന പരിപാടിയിലും ജഡ്ജായി ഇപ്പോൾ എത്തുന്നുണ്ട്.
Post Your Comments