
ഇന്ത്യക്ക് ആകെ അഭിമാനമായി മാറിയ ചിത്രമാണ് ആർ ആർ ആർ. ആഗോള തലത്തിൽ വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. ജപ്പാനിലും വൻ ഹിറ്റായി മാറിയിരുന്നു ആർ ആർ ആർ.
രാജമൗലിയെയും ആർ ആർ ആറിനെയും വാനോളം പ്രശംസിച്ച് പ്രശസ്ത ജപ്പാൻ സംവിധായകൻ മക്കോട്ടോ രംഗത്തെത്തിയതും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ജപ്പാനിലെ പ്രമുഖ മാഗസിനായ അൻ അൻ മാഗസിനിലെ മുഖ ചിത്രമായി മാറിയിരിക്കുകയാണ് രാംചരണും ജൂനിയർ എൻടി ആറും. ഇരുവരുടെയും അതിമനോഹരമായ ചിത്രങ്ങളാണ് മാഗസിനായി ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments