പെൺകുട്ടികളുടെ മതം മാറ്റത്തെ ആവിഷ്കരിച്ച ചിത്രമാണ് സുദീപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി. വിവാദങ്ങൾക്കൊടുവിൽ പുറത്തിറങ്ങിയ ചിത്രം നൂറു കോടിയിലധികം കളക്ഷൻ നേടി. ഇപ്പോഴിതാ ഈ ചിത്രത്തെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി.
സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട ഒരു സിനിമയാണ് കേരള സ്റ്റോറി എന്ന് ജോണ്‍ ബ്രിട്ടാസ് വിമർശിച്ചു. ജമ്മു കശ്മീരില്‍ സിനിമയെ പുകഴ്ത്തി കോളജ് വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥികളെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച സംഭവത്തിലായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.
‘സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട ഒരു സിനിമ എങ്ങനെയാണ് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിത്. ടണ്‍ കണക്കിന് വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് ജനങ്ങളെ തമ്മില്‍ തല്ലിക്കുക, അതിലൂടെ വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കുക എന്നൊരൊറ്റ ഉദ്ദേശം മാത്രമേ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് പിന്നിലുള്ളൂ’, ബ്രിട്ടാസ് പറഞ്ഞു.
Post Your Comments