
ഇൻസ്റ്റഗ്രാമിലെ മിന്നും താരമാണ് നിവേദ്യ ആർ ശങ്കർ എന്ന മിടു മിടുക്കി. മില്യൺ കണക്കിന് ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുടരുന്നത്.
പത്താം ക്ലാസുകാരിയാണ് നിവേദ്യ. തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുപോലും ലക്ഷക്കണക്കിന് ആളുകളാണ് നിവേദ്യയെ പിന്തുടരുന്നത്.
3 മില്യണോളം ആളുകളാണ് ഈ പത്താം ക്ലാസുകാരിയെ ഇൻസ്റ്റയിൽ പിന്തുടരുന്നത്. ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലാണ് നിവേദ്യ അഭിനയിക്കുന്നത്.
ചിത്രത്തിൽ ഹണി റോസ്, ഗൗരി നന്ദ എന്നിവരാണ് നായികമാരാകുന്നത്. ടിക് ടോക്കിലൂടെയും പിന്നീട് ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയുമാണ് നിവേദ്യ പ്രശസ്തിയിലേക്കുയർന്നത്.
Post Your Comments