GeneralLatest NewsNEWSTV Shows

ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കില്‍ എന്തിനായിരുന്നു ആദ്യമേ ഇതിന് ഇറങ്ങി തിരിച്ചത് : റോബിനോട് അനൂപ്

ബിഗ് ബോസ് സീസൺ 5 ൽ അതിഥിയായെത്തിയ റോബിനെ ഷോയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ഷോയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് റോബിൻ ഉന്നയിച്ചത്. എന്നാൽ ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കില്‍ എന്തിനായിരുന്നു ആദ്യമേ ഇതിന് ഇറങ്ങി തിരിച്ചത് എന്നാണ് സുഹൃത്തും നടനുമായ അനൂപ് ചോദിക്കുന്നത്.

read also: വിദ്യാസാഗർ സംഗീതത്തിന്റെ 25 വർഷങ്ങൾ; ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കൊച്ചി

താങ്കളുടെ പ്രവൃത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടില്‍ നിന്നും പുറത്താകേണ്ടി വന്നത് മുന്‍പും, ഇപ്പോഴും . അത് ജീവിതത്തിലും തുടരുകയാണെങ്കില്‍ നിങ്ങള്ക്ക് നിങ്ങളോടു എന്ത് ആത്മാര്‍ത്ഥത ആണുള്ളത് എന്നും അനൂപ് ചോദിക്കുന്നു.

‘നിങ്ങളോടു ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതല്ല, ആ ചോദ്യത്തിന് ഞാന്‍ അര്‍ഹനാണോ എന്ന സ്വബോധം ആണ് മനുഷ്യനെ മുന്നോട്ട് ചലിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. ചോദ്യത്തെയും, ചോദ്യകര്‍ത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്ര കാലം മുന്നോട്ട് പോകും ? എന്നും അനൂപ് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button