BollywoodCinemaLatest NewsWOODs

ഇതെന്താണ് ഫോയിൽ റാപ്പോ?: ഐശ്വര്യയുടെ കാൻ ലുക്കിന് ട്രോൾ മഴ

ഹുഡ്ഡ് കേപ്പ് ഗൗൺ ധരിച്ചെത്തിയ താരത്തെ കാത്തിരുന്നത് വൻ വിമർശനങ്ങളും പരിഹാസങ്ങളുമാണ്

കാൻ ചലച്ചിത്ര മേളയിൽ റെഡ് കാർപ്പറ്റിലെത്തുന്ന ഐശ്വര്യ റായിയുടെ ലുക്ക് എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

ഇത്തവണ സിൽവർ ഹുഡുള്ള കറുത്ത ​ഗൗൺ അണിഞ്ഞാണ് താരം വേദിയിലെത്തിയത്. എന്നാൽ‌ ട്രോൾ പെരുമഴയാണ് ഐശ്വര്യ റായിയുടെ വസ്ത്രത്തിനും ലുക്കിനും ഇത്തവണ കിട്ടിയത്.

ഫോയിൽ റാപ്പ് പോലെയുണ്ട്, ആകെയുള്ള പ്രതീക്ഷ ഐശ്വര്യ റായിയായിരുന്നു അതും നശിപ്പിച്ചു എന്നൊക്കെയാണ് ആരാധകർ പറയുന്നത്. കാൻസ് റെഡ് കാർപെറ്റിൽ സിൽവർ ഹുഡ്ഡ് കേപ്പ് ഗൗൺ ധരിച്ചെത്തിയ താരത്തെ കാത്തിരുന്നത് വൻ വിമർശനങ്ങളും പരിഹാസങ്ങളുമാണ്.

“കാൻ റെഡ് കാർപെറ്റിൽ ഈ വർഷത്തെ ഏക പ്രതീക്ഷ ഐശ്വര്യ റായ് ആയിരുന്നു. അതും പോയി”, ഒരു കമന്റ്, “ഇത് ഒരു സമ്മാനം പൊതിഞ്ഞ് അതിൽ ഒരു റിബൺ കെട്ടുന്നത് പോലെയാണ്”, “ഉർവ്വശി റൗട്ടേല പോലും ഇത്തവണ മികച്ചതായി കാണപ്പെട്ടു”, “ഐശ്വര്യയെ സ്നേഹിക്കുന്നു, പക്ഷേ ഈ വസ്ത്രം ടിൻ ഫോയിൽ പോലെയാണ്” എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. സോഫി കോച്ചറാണ് ഐശ്വര്യയുടെ വസ്ത്രം ഡിസൈൻ ചെയ്തത്.

“ഒരു ഫോയിൽ റാപ്” പോലെയാണ് തോന്നിയതെന്ന് പല നെറ്റിസൺമാരും ചൂണ്ടിക്കാട്ടി. കാനിലെ ഐശ്വര്യയുടെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേളയുടെ ആദ്യ ദിനത്തിൽ പച്ച നിറത്തിലുള്ള കേപ്പ് വസ്ത്രമാണ് താരം ധരിച്ചിരുന്നത്. ഇതോടൊപ്പം ഹൈഹീൽ ചെരുപ്പും ധരിച്ചിരുന്നു. ഐശ്വര്യയ്‌ക്കൊപ്പം കാൻ മേളയിൽ പങ്കെടുക്കാൻ മകൾ ആരാധ്യ ബച്ചനും എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button