ഏഷ്യാനെറ്റ് നടത്തുന്ന ബിഗ് ബോസ് ഷോ വെറും ഉടായിപ്പ് മാത്രമാണെന്ന് വിമർശിച്ച് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ 5 ൽ അതിഥിയായെത്തിയ റോബിനെ ഷോയുടെ നിയമങ്ങൾ തെറ്റിച്ചു എന്നാരോപിച്ചു പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് ഷോയ്ക്ക് എതിരെ റോബിൻ രംഗത്ത് എത്തിയത്.
‘ഷോ ഫുൾ സ്ക്രിപ്റ്റഡ് ആണ്. 24 x 7 കാണുന്ന കാഴ്ചകൾ പോലും ഫുൾ എഡിറ്റഡ് ആണ്. ജനങ്ങൾ കാണേണ്ടത് എന്താണ് എന്ന് കൃത്യമായിട്ട് ഏഷ്യാനെറ്റിന്റെ ഒരു ടീമാണ് തീരുമാനിക്കുന്നത്. അവർ യഥാർത്ഥത്തിൽ ജനങ്ങളുടെ ഇമോഷൻസ് മുതലെടുക്കുകയാണ് ചെയ്യുന്നത്. കാണേണ്ടവർക്ക് കാണാം. കഴിയുന്നവർ പരമാവധി ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുക ബിഗ് ബോസിലെ താരങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിലും പുറത്തും അടി കൂടുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടാണ് ഏഷ്യാനെറ്റ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ സംഘടിപ്പിച്ച് മുന്നേറുന്നത് എന്ന കാര്യം മലയാളികൾ തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്’- എന്ന് റോബിൻ രാധാകൃഷ്ണൻ എയർപോർട്ടിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
read also: ഷോയ്ക്ക് തടസ്സമുണ്ടാക്കി, ബിഗ് ബോസിൽ നിന്നും റോബിനെ ഇറക്കി വിട്ടു
മുൻ സീസണിൽ തനിക്ക് ഷോയുമായി കരാർ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇത്തവണ തങ്ങൾക്ക് കരാർ ഇല്ലെന്നും റോബിൻ വ്യക്തമാക്കി. കൂടാതെ അഖിലിനെയും സാഗറിനെയും ടാർഗറ്റ് ചെയ്യണമെന്ന് ഷോയിലേയ്ക്ക് ചെല്ലുമ്പോൾ നിർദ്ദേശിച്ചിരുന്നുവെന്നും റോബിൻ വെളിപ്പെടുത്തി.
റോബിനെ ഇത്തരത്തിൽ പ്രകോപിതനാക്കിയതിന് കാരണം ഏഷ്യാനെറ്റിന്റെ കുതന്ത്രങ്ങളാണ്. റേറ്റിങ്ങിൽ വളരെയധികം പിന്നോക്കം പോയ ഒരു ഷോയെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ് ഏഷ്യാനെറ്റ് റോബിന്റെയും രജിത്തിന്റെയും സഹായം തേടുന്നത്.
Post Your Comments