ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥികളായി എത്തിയ മുൻ മത്സരാർത്ഥികളായ ഡോ. റോബിൻ രാധാകൃഷ്ണനും രജിത് കുമാറും ഷോയിൽ നിന്നും പുറത്തായി. അതിനു പിന്നാലെ ഷോയ്ക്ക് എതിരെ ഗുരുതര ആരോപണമാണ് റോബിൻ ഉന്നയിച്ചത്. റോബിന്റെ പല പരാമര്‍ശങ്ങളും തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് രജിത് കുമാർ.
അഞ്ച് ദിവസത്തേയ്ക്ക് ആണ് ബിഗ് ബോസ് തന്നെ ക്ഷണിച്ചതെന്നും യാതൊരു വിധ സ്ക്രിപ്റ്റും തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും രജിത് കുമാര്‍ പറഞ്ഞു. എപ്പിസോഡുകള്‍ കണ്ട ശേഷം റോബിന്‍ വിഷയത്തില്‍ പ്രതികരിക്കാമെന്നും രജിത് കുമാര്‍ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘സീസണ്‍ 5ല്‍ ഉള്ളത് കിടിലം പിള്ളേരാണ്. അവര്‍ക്ക് സ്വാര്‍ത്ഥതയില്ല. അതുകൊണ്ട് തന്നെ ടാസ്‌കും ഗെയിമും കഴിഞ്ഞാല്‍ അവര്‍ നല്ല സൗഹൃദത്തിലാണ്. നമ്മുക്ക് വേണ്ടത് അടിയൊക്കെ അല്ലേ. അവരെല്ലാം വിശാലമനസ്കരാണ്. മനസാക്ഷി ഉള്ളവരാണെന്ന് പറയാം. അതാണ് കറക്‌ട് വാക്ക്. റോബിന്‍ ഇഷ്യൂ പറയാന്‍ എനിക്ക് അത് ഒന്നുകൂടി കണ്ട് ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്.
ഞാന്‍ എന്ത് ചെയ്തു, എപ്പോഴാണ് ഔട്ട് ആയത് എന്നതൊക്കെ നാളെ ലൈവില്‍ അറിയാന്‍ കഴിയും. എന്നെ അഞ്ച് ദിവസത്തേക്കാണ് വിളിച്ചത്. എനിക്ക് തോന്നുന്നു, അദ്ദേഹത്തെയും അങ്ങനെ തന്നെ ആവണം. അത് കൃത്യമായിട്ട് അറിയില്ല. എന്തായാലും ഞങ്ങള്‍ ഒന്നിച്ചാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. എന്തായാലും ഞാന്‍ ഹാപ്പിയാണ്. എന്നോട് മത്സരാര്‍ത്ഥികള്‍ ചെയ്തത് എന്താണെന്ന് ഒക്കെ നാളെ ലൈവില്‍ കാണാം. ബിഗ് ബോസ് ഒരു ഇന്റര്‍നാഷണല്‍ ഷോയാണ്. അതിലെ തീരുമാനങ്ങള്‍ അവരുടെ തന്നെയാണ്. അല്ലാതെ നമ്മള്‍ കരുതണം എന്ന പോലെ അത് പോകില്ല.
റോബിന്‍ വിഷയത്തെ കുറിച്ച് ഞാന്‍ സംസാരിക്കുന്നതാണ്. അതിന് മുന്‍പ് എനിക്ക് ഇന്നത്തെയും നാളത്തേയും ഔട്ട് കാണണം. എന്റെ മുന്നിലാണ് എല്ലാ കാര്യങ്ങളും നടന്നത്. ഒരു ദിവസം കോള്‍ വരുന്നു, ഞാന്‍ ഒരു തുക ചോദിക്കുന്നു. വരുമാനമില്ലാത്തത് കൊണ്ട് വലിയ തുകയാണ് ചോദിച്ചത്. അതോടെ ചീറ്റി പോയെന്ന് ആണ് കരുതിയത്. എന്നാല്‍ അവര്‍ അത് അംഗീകരിച്ചു എന്നെ വിളിച്ചു. ഞാന്‍ അതിലേക്ക് കേറുന്നതിന് രണ്ടു മിനിറ്റ് മുന്‍പാണ് ബിബി ഹോട്ടലിലേക്കാണ് കയറുന്നതെന്ന് പറയുന്നത്. അഖിലിനെയും സാഗറിനെയും ടാര്‍ഗറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് തന്നെ അയച്ചതെന്ന് റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് താന്‍ വിശ്വസിക്കുന്നില്ലെന്ന് രജിത് കുമാര്‍ പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും നല്ലൊരു ശീലമായിട്ട് എനിക്ക് തോന്നുന്നില്ല’- രജിത് കുമാര്‍ പറഞ്ഞു.
Post Your Comments