
സുദീപ്തോ സെന്നിന്റെ പുത്തൻ ചിത്രം കേരള സ്റ്റോറി വൻ വിജയമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സംവിധായകൻ സുദീപ്തോക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
മുംബൈയിൽ സംസാരിക്കുന്നതിനിടെ രണ്ട് തരത്തിലുള്ള കേരളമുണ്ടെന്ന് സുദീപ്തോ സെൻ അവകാശപ്പെട്ടിരുന്നു. ഈ പരാമർശത്തിനെതിരെയാണ് വി ശിവൻകുട്ടി രംഗത്തെത്തിയത്.
കേരളം എന്താണെന്ന് താങ്കൾക്ക് അറിയില്ല, ആ പരിപ്പ് ഇവിടെ വേവില്ലെന്നാണ് സുദീപ്തോ സെന്നിനോടായി വി ശിവൻകുട്ടി വ്യക്തമാക്കിയത്.
വടക്കൻ കേരളം ഭീകരവാദത്തിന്റെ താവളമാണെന്നും സുദീപ്തോ വ്യക്തമാക്കിയിരുന്നു. കേരള സ്റ്റോറി എന്ന സിനിമ ചിത്രീകരിക്കുന്നതിന് മുൻപായി ഇരകളായ ആയിരക്കണക്കിന് സ്ത്രീകളെ കണ്ടിരുന്നതായും നിർമ്മാതാവ് വിപുൽ അടക്കം പറഞ്ഞത് വിവാദമായി മാറിയിരുന്നു.
കേരളം എന്താണെന്ന് താങ്കൾക്ക് അറിയില്ല, ആ പരിപ്പ് ഇവിടെ വേവില്ലെന്ന് സുദീപ്തോ സെന്നിനോട് മറുപടിയായി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
അനുകൂലിച്ചും പ്രതികൂലിച്ചുമടക്കം ഏറെ പേരാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിടുന്നത്.
Post Your Comments