സംവിധായകൻ ജൂഡ് ആന്റണി ജോസഫ് കേരളത്തിലെ വെള്ളപ്പൊക്കം പ്രമേയമായി എടുത്ത പുതിയ ചിത്രം 2018 എവരിവൺ ഈസ് എ ഹീറോ നൂറു കോടി കടന്നു മുന്നേറുകയാണ്.
സിനിമകൾ നൂറ് കോടി കടന്നാൽ നിർമ്മാതാവിന് എത്ര രൂപ കിട്ടും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.
സിനിമയുടെ കളക്ഷൻ ഏറെയും പോകുക തിയേറ്ററുകൾക്കാണെന്നും ആദ്യ ആഴ്ച്ച സാധാരണ തിയേറ്ററുകളാണെങ്കിൽ 45 – 55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിംങ്.
മൾട്ടി പ്ലക്സ് ആണെങ്കിലത് 50 – 50 ആകുമെന്നും പിന്നെയത് 60 – 40 ആകുമെന്നും വേണു കുന്നപ്പിള്ളി വ്യക്തമാക്കി. ചെലവുകൾ കഴിഞ്ഞ് 100 കോടി കിട്ടിയെങ്കിൽ ഏകദേശം 35 കോടിക്കടുത്ത് നിർമ്മാതാവിന് കിട്ടുമെന്നും വേണു പറഞ്ഞു.
Post Your Comments