തെന്നിന്ത്യൻ യുവനിരയില്‍ ശ്രദ്ധേയനായ നടനാണ് ശര്‍വാനന്ദ്. കഴിഞ്ഞ ജനുവരിയിൽ താരങ്ങൾ പങ്കെടുത്ത വലിയ രീതിയിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു. യുഎസില്‍ ടെക്കിയായ രക്ഷിത റെഡ്ഡിയായിരുന്നു വധു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടന്റെ വിവാഹം മുടങ്ങിയെന്നാണ്.
രക്ഷിത റെഡ്ഡിയുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്നും നടന് ശര്‍വാനന്ദ് പിന്മാറിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് നടന്റെ പിആര്‍ ടീം. ഹൈദരാബാദ് ടൈംസിനോട് ശര്‍വാനന്ദിന്റെ ടീം പങ്കുവച്ചത് ഇങ്ങനെ, ‘ശർവാനന്ദും രക്ഷിതയും വേർപിരിഞ്ഞുവെന്ന വാര്‍ത്ത ശരിയല്ല. അവർ ഉറപ്പിച്ച വിവാഹത്തില്‍ സന്തുഷ്ടരാണ്. ശ്രീറാം ആദിത്യയ്ക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ശർവാനന്ദ്. അദ്ദേഹം ലണ്ടനിൽ 40 ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. വിവാഹത്തിന് മുന്‍പായി നേരത്തെ ഏറ്റ ജോലികള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കുകയാണ് അദ്ദേഹം’ – ശര്‍വാനന്ദിന്റെ ടീം അംഗം പറഞ്ഞു.
Post Your Comments