നടി നേഹ ധൂപിയ താൻ വിവാഹത്തിന് മുൻപ് ഗർഭിണി ആയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. നടൻ അംഗദ് ബേദിയുമായുള്ള താരത്തിന്റെ പെട്ടെന്നുള്ള വിവാഹം വിവാദമായിരുന്നു.
2018 മെയ് 10 നാണ് ഗുരുദ്വാരയിൽ നടന്ന ചടങ്ങിൽ തന്റെ വിവാഹ ചിത്രങ്ങൾ നേഹ പങ്കിട്ടത്. തങ്ങളുടെ പ്രിയതാരം പെട്ടെന്നൊരു ദിവസം വിവാഹം കഴിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് കണ്ട് ആരാധകർ അടക്കം ഞെട്ടിയിരുന്നു.
മെഹർ ധൂപിയ ബേദിയെന്നാണ് ആദ്യത്തെ കൺമണിക്ക് ഇരുവരും പേരിട്ടത്. ഗുരിഖ് സിംങ് എന്നൊരു മകനും താര ദമ്പതികൾക്കുണ്ട്.
എന്നാൽ വിവാഹത്തിന് മുൻപ് ഗർഭിണി ആയത് വീട്ടുകാരോട് പറഞ്ഞപ്പോൾ മറ്റൊന്നും പറഞ്ഞില്ലെന്നും പകരം രണ്ടര ദിവസത്തെ സമയം തന്നെന്നും അതിനുള്ളിൽ താനും കാമുകൻ അംഗദും വിവാഹം പ്ലാൻ ചെയ്തെന്നും താരം വ്യക്തമാക്കി.
Post Your Comments