തനിക്ക് സത്യത്തിൽ സൂചിയെ പേടിയാണ്, ടാറ്റൂ പോലും കുത്താൻ കഴിയില്ല, വളർച്ചാ ഹോർമോൺ കുത്തിവയ്പ്പ് എടുക്കുന്നുവെന്ന ആരോപണത്തിൽ സത്യമില്ലെന്ന് ഹൻസിക പറയുന്നു.
വർഷങ്ങളായി നടി നേരിടുന്ന പ്രധാന ആരോപണമാണിത്. താൻ വേഗത്തിൽ വളരാൻ കുട്ടിക്കാലത്ത് കുത്തിവയ്പ്പ് നടത്തിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
ബാലതാരമായി ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ കാലം മുതൽ വെള്ളിത്തിരയിൽ ശ്രദ്ധാകേന്ദമ്രായി നിൽക്കുന്ന താരം കൂടിയാണ് ഹൻസിക.
ഹൻസികക്ക് വളരാൻ വേണ്ടി കുത്തിവയ്പ്പ് നൽകിയെന്ന ആരോപണം ആദ്യ കാലങ്ങളിൽ തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു, ഏത് അമ്മയ്ക്കാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുകയെന്നും ഹൻസികയുടെ അമ്മ ചോദിച്ചു.
സോഷ്യൽ മീഡിയ ജനപ്രിയമാകുന്നതിന് മുമ്പ് ഇത്തരത്തിൽ സംസാരം വന്നതിനാൽ അറിയാൻ വൈകിയെന്നും താരം വ്യക്തമാക്കി. ഇന്നുവരെ, ഒരു കുത്തിവയ്പ്പ് എടുക്കാൻ പോലും ഭയമാണ്. സൂചികളെ പേടിയുള്ളതിനാൽ എനിക്ക് ടാറ്റൂ ചെയ്യാൻ പോലുമായിട്ടില്ലെന്നും താരം പറഞ്ഞു.
2003 ൽ ബാലതാരമായി വന്ന് 2007 ൽ നായികയായെത്തിയതോടെയാണ് ആരോപണം തുടങ്ങിയത്.
Post Your Comments